മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് ചായ്‌വിൽ

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയിലും താഴെ

Update:2023-08-30 09:17 IST

നിഫ്റ്റി ഇന്നലെ 36.6 പോയിന്റ് (0.19 ശതമാനം) നേട്ടത്തോടെ 19,342.65 ല്‍ സെഷന്‍ അവസാനിപ്പിച്ചു. ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിന്, സൂചിക 19,375-ന് മുകളില്‍ നീങ്ങേണ്ടതുണ്ട്. 

നിഫ്റ്റി 19,374.80 ല്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. എന്നാല്‍ ആ നേട്ടം തുടരുന്നതില്‍ പരാജയപ്പെട്ട നിഫ്റ്റി 19309.10-19377.90 എന്ന ട്രേഡിംഗ് ബാന്‍ഡില്‍ നീങ്ങി. 19,342.65 ല്‍ ക്ലോസ് ചെയ്തു.

റിയല്‍റ്റി, മെറ്റല്‍, മീഡിയ, ഓട്ടോ സെക്ടറുകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ പിഎസ്യു ബാങ്ക്, എഫ്എംസിജി, ഫാര്‍മ, പ്രൈവറ്റ് ബാങ്കുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 1299 ഓഹരികള്‍ ഉയര്‍ന്നു, 939 ഓഹരികള്‍ ഇടിഞ്ഞു, 181 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ ഹിന്‍ഡാല്‍കോ, യുപിഎല്‍, അദാനി പോര്‍ട്‌സ്, ഹീറോ മോട്ടോ കോര്‍പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പ്രധാന നഷ്ടം ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, റിയന്‍സ്, ആക്‌സിസ് ബാങ്ക് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് ചായ്‌വ്  കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയിലും താഴെയാണ്. ഡെയ്ലി ചാര്‍ട്ടില്‍, സൂചിക ബ്ലാക്ക് കാന്‍ഡില്‍   (black candle) രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സമാഹരണ ഘട്ടത്തിനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 19,300 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 19,375 ല്‍. സൂചിക 19375 നു മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. അല്ലെങ്കില്‍ കുറച്ച് ദിവസം കൂടി സമാഹരണം തുടരാം.




പിന്തുണ - പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍

19,300-19,250-19,175

റെസിസ്റ്റന്‍സ് ലെവലുകള്‍

19,375-19,440-19,500

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 0.60 പോയിന്റ് നേട്ടത്തില്‍ 44,495.25ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് ചായ്വ് കാണിക്കുന്നു. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി 44,500 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ ലെവലിന് മുകളില്‍ സൂചിക ക്ലോസ് ചെയ്യുകയാണെങ്കില്‍, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം



ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍

44,350 - 44,150 - 43,950

പ്രതിരോധ നിലകള്‍

44,550-44,725 -44900

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Tags:    

Similar News