സാങ്കേതിക വിശകലനം: ബജറ്റിനു മുന്‍പുള്ള ദിവസം നിഫ്റ്റിയില്‍ എന്ത് പ്രതീക്ഷിക്കാം

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു

Update:2024-01-31 09:09 IST

ജനുവരി 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി. 

നിഫ്റ്റി 215.5 പോയിൻ്റ് (0.99 ശതമാനം) ഇടിഞ്ഞ് 21,522.10 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21,475 നു താഴെ നീങ്ങുകയാണെങ്കിൽ ഡൗൺ ട്രെൻഡ് തുടരാം.

നിഫ്റ്റി ഉയർന്ന് 21,775.80 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ 21,813.10 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 21,501.80 ലേക്ക് എത്തി. ഒടുവിൽ 21,522.10 ൽ ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്കുകൾ, മീഡിയ, റിയൽറ്റി, മെറ്റൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ മേഖലകൾ. എഫ്.എം.സി.ജി, ഫാർമ, ഫിനാൻഷ്യൽ സർവീസ്, ഐ.ടി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ. 1216 ഓഹരികൾ ഉയർന്നു, 1210 ഓഹരികൾ ഇടിഞ്ഞു, 96 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബി.പി.സി.എൽ, ടാറ്റാ മോട്ടോഴ്‌സ്, ഗ്രാസിം, ഐഷർ മോട്ടോഴ്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ടൈറ്റൻ, അൾട്രാ ടെക് സിമൻ്റ്, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്, എന്നാൽ ഹ്രസ്വകാല ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 21,475 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ, വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,475 -21,370 -21,250

റെസിസ്റ്റൻസ് ലെവലുകൾ

21,570 -21,665 -21,765

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്കു ഹ്രസ്വകാല പിന്തുണ 21,160 -20,780 പ്രതിരോധം 21,750 -22,125.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 45367.75ലാണ് ക്ലോസ് ചെയ്തത്. 74.60 പോയിൻ്റിൻ്റെ നഷ്ടം രേഖപ്പെടുത്തി. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു.

ഈ പാറ്റേൺ സമാഹരണം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 45,600 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്, സൂചിക ഈ നിലയ്ക്ക് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും സമാഹരണം തുടരാം. ഒരു പോസിറ്റീവ് ട്രെൻഡിലാകാൻ 45,600 ന് മുകളിൽ ക്ലോസ് ചെയ്യണം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 45,250 -45,000 -44,650

പ്രതിരോധ നിലകൾ

45,650 -46,000 -46,250

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 44,600 -43,500

പ്രതിരോധം 45,600 - 46,600.

Tags:    

Similar News