ഇന്ന് വിപണിയിൽ നെഗറ്റീവ് ട്രെൻഡ് ? സാധ്യത ഇങ്ങനെ
ഫെബ്രുവരി ആറിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 89.45 പോയിന്റ് (0.50 ശതമാനം) താഴ്ന്ന് 17,764.60 -ലാണ് ക്ലോസ് ചെയ്തത്. സൂചിക 17,700-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്ന് നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
നിഫ്റ്റി താഴ്ന്ന് 17,818 ൽ വ്യാപാരം തുടങ്ങി. രാവിലെ 17,698.10 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക 17,700 എന്ന സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിച്ചു.
17,764.60 ൽ ക്ലോസ് ചെയ്തു. മീഡിയ, എഫ്എംസിജി, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ലോഹം, ഐടി, ധനകാര്യ സേവനങ്ങൾ എന്നിവ വലിയ നഷ്ടത്തിലായിരുന്നു. 1150 ഓഹരികൾ ഉയർന്നു, 1036 എണ്ണം ഇടിഞ്ഞു, 159 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണി പോസിറ്റീവ് ആയിരുന്നു എന്നു സൂചിപ്പിക്കുന്നു.
അദാനി പോർട്സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബിപിസിഎൽ, അപ്പോളോ ഹോസ്പിറ്റൽ, ഹീറോ മോട്ടോ കോർപ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, ജെഎസ് ഡബ്ള്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ കറുത്ത കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 17,700-ൽ ഇൻട്രാഡേ പിന്തുണയുണ്ട്, സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്ന് നേരിയ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 17850-18000 ഏരിയയിൽ പ്രതിരോധമുണ്ട്. ഒരു ബുള്ളിഷ് ട്രെൻഡിന്, ഈ ലെവലുകൾക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,700-17,630-17,550
റെസിസ്റ്റൻസ് ലെവലുകൾ
17,800-17,870-17,970
:(15 മിനിറ്റ് ചാർട്ടുകൾ)
ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികൾ :
അദാനി ഗ്രീൻ, അദാനി പോർട്ട്സ്, അംബുജ സിമന്റ്, ബെയർ ക്രോപ്പ്, ബിഡിഎൽ, ഭാരതി എയർടെൽ, ക്യാംസ്, ചംബൽ ഫെർട്ട്, എവറെസ്റ്റ് ഇൻഡ്, ഫ്ലൂറോകെം, ഗ്ലാക്സോ, ജിഎൻഎഫ്സി, ജിഎസ്എഫ്സി, ഹീറോ മോട്ടോകോർപ്, കല്യാൺ ജ്വല്ലേഴ്സ്, എൻഡിടിവി, എൻഎച്ച്പിസി, ആർസിഎഫ്, വണ്ടർലാ.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - സമാഹരണം
ബാങ്ക് നിഫ്റ്റി 125.05 പോയിന്റ് താഴ്ന്ന് 41,374.65 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ കറുത്ത കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചിക 41,550 ലെവലിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഹ്രസ്വകാല പിന്തുണ 39,500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,250-40,875-40,500
റെസിസ്റ്റൻസ് ലെവലുകൾ
41,725-42,000-42,250
(15 മിനിറ്റ് ചാർട്ടുകൾ)