സാങ്കേതിക വിശകലനം; ഓഹരി വിപണി ബുള്ളിഷ് ആണോ? സൂചനകൾ പറയുന്നത് ഇതാണ്

ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം

Update: 2022-11-18 04:41 GMT

സാങ്കേതിക വിശകലനം

നവംബർ 17-ലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി

നിഫ്റ്റി താഴ്ന്നു ക്ലോസ് ചെയ്തു, സൂചികയ്ക്ക് 18,250ൽ ഇൻട്രാഡേ പിന്തുണയുണ്ട്.

നിഫ്റ്റി 65.75 പോയിൻ്റ് (0.36 %) താഴ്ന്ന് 18343.90ൽ ക്ലോസ് ചെയ്തു. രാവിലെ താഴ്ചയോടെ 18,358.70 ൽ വ്യാപാരം തുടങ്ങി. തുടർന്നു ചെറിയ മേഖലയിൽ കയറിയിറങ്ങി. ക്ലോസിംഗ് സെഷനിൽ സൂചിക ഇടിഞ്ഞ് 18,343.90 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും ഒഴികെ എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. വാഹനം, മാധ്യമം, ഐടി, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 778 ഓഹരികൾ ഉയരുകയും 1361 എണ്ണം താഴുകയും 170 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.




 


സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 18,250-ന്റെ ഇൻട്രാഡേ പിന്തുണയ്‌ക്ക് മുകളിലാണ് നിൽക്കുന്നത്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ, ഹ്രസ്വകാല ട്രെൻഡ് താഴേക്ക് തിരിയാം. ഉയരുമ്പോൾ 18,500 ലെവലിൽ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണത തുടരാൻ, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം.


പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,300-18,250-18,200

റെസിസ്റ്റൻസ് ലെവലുകൾ 18,355-18,435-18,500 (15 മിനിറ്റ് ചാർട്ടുകൾ)

യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. രാവിലെ, ഏഷ്യൻ വിപണികൾ സമ്മിശ്രപ്രവണത കാണിക്കുന്നു. എസ്‌ജിഎക്‌സ് നിഫ്റ്റി 18,384 ലെവലിലാണ്. നിഫ്റ്റി ഇന്ന് താഴ്ചയിൽ വ്യാപാരം തുടങ്ങാം. എഫ്‌ഐഐകൾ 618.37 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകൾ 449.22 കോടിയുടെ ഓഹരികൾ വാങ്ങി.

ബാങ്ക് നിഫ്റ്റി




 


ഹ്രസ്വകാല പ്രവണത ബുള്ളിഷ്

ബാങ്ക് നിഫ്റ്റി 77.25 പോയിന്റ് നഷ്ടത്തിൽ 42,458.05 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാ നുള്ളപ്രവണത കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ വെളുത്ത മെഴുകു തിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. ഉയരുമ്പോൾ സൂചികയ്ക്ക് 42,600 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ബുള്ളിഷ് ട്രെൻഡ് തുടരാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. അടുത്തുള്ള ഹ്രസ്വകാല പിന്തുണ 42,000 ലെവലിൽ തുടരുന്നു.

പിന്തുണ–പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,400-42,200-42,000

റെസിസ്റ്റൻസ് ലെവലുകൾ 42,600-42,800-43,000 (15 മിനിറ്റ് ചാർട്ടുകൾ)


സാങ്കേതിക വിശകലന പദാവലി

മെഴുകുതിരി വിശകലനം 25 (Candlestick Analysis 25)

മൂന്നു വെള്ളപ്പടയാളികൾ (Three White Soldiers) 



 


ട്രേഡിംഗ് ചാർട്ടിൽ ഒരു ഡൗൺട്രെൻഡിന്റെ താഴെയാണ് മൂന്നു വെള്ളപ്പടയാളികളുടെ പാറ്റേൺ ഉണ്ടാകുന്നത്. തുടർച്ചയായി മൂന്ന് പച്ച മെഴുകുതിരികൾ നോക്കിയാൽ മൂന്ന് വെളുത്ത പട്ടാളക്കാരുടെ പാറ്റേണുകൾ തിരിച്ചറിയാൻ കഴിയും. ഓരോന്നും മുമ്പത്തേതിനേക്കാൾ ഉയരത്തിൽ ആരംഭിച്ച് അവസാനിക്കണം. മെഴുകുതിരികൾക്ക് വലിയ ശരീരവും ചെറുതോ അല്ലാത്തതോ ആയ തിരികളും ഉണ്ടായിരിക്കണം. ശക്തമായ വാങ്ങൽ സമ്മർദ്ദം കാരണം ഈ രൂപീകരണം വരാനിരിക്കുന്ന വിലമാറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് വ്യാപാരികൾ വിശ്വസിക്കുന്നു

Tags:    

Similar News