ആശ്വാസമായി ആശ്വാസ റാലി

ഓഹരി വിപണി ചെറിയ കയറ്റിറക്കങ്ങളിലൂടെ മുന്നോട്ട്

Update: 2021-04-13 05:44 GMT

ആശ്വാസറാലി ചെറിയ കയറ്റിറക്കങ്ങളോടെ മുന്നോട്ടു പോകുന്നു. മറ്റ് ഏഷ്യൻ സൂചികകൾ ഉയർന്നതും ഇന്ത്യൻ വിപണിക്കു സഹായകമായി.

റഷ്യൻ വാക്സിൻ സ്പുട്നിക്കിന് അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ വലിയ ഉയർച്ച ഉണ്ടായ ഡോ.റെഡ്ഡീസ് ലാബ് ഇന്നു ലാഭമെടുക്കലിനെ തുടർന്ന് താഴോട്ടു പോയി. വില മൂന്നു ശതമാനം താണു
മികച്ച റിസൽട്ട് പുറത്തുവിടുകയും ലാഭവീതം പ്രഖ്യാപിക്കുകയും ചെയ്ത ടിസിഎസിലും വിൽപന സമ്മർദം. ഓഹരി മൂന്നര ശതമാനത്തോളം താണു.
ബാങ്ക്, ധനകാര്യ ഓഹരികളടക്കം ഇന്നലെ ഇടിഞ്ഞ കമ്പനികൾ ഇന്നു കയറ്റത്തിലാണ്.
ഇന്നു നാലാംപാദ റിസൽട്ടും ഓഹരി തിരിച്ചു വാങ്ങലും പ്രഖ്യാപിക്കാനിരിക്കുന്ന ഇൻഫോസിസ് ടെക്നോളജീസിൻ്റെ വിലയും ഇടിഞ്ഞു.
റിസർവ് ബാങ്ക് കേന്ദ്ര ഓഫീസ് ഇന്നും നാളെയും അവധി ആയതിനാൽ വിദേശ നാണയ വിനിമയ വിപണിയും കടപ്പത്ര വിപണിയും പ്രവർത്തിക്കുന്നില്ല. നാളെ ഓഹരി വിപണിയും അവധിയിലാണ്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെൻറ് ഇനം 63.6 ഡോളർ ആയി.
സ്വർണം ഔൺസിന് 1728 ഡോളർ വരെ താണു. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയായി.


Tags:    

Similar News