ആവേശക്കയറ്റം; ഐടിയും ബാങ്കുകളും ഉയർച്ചയിൽ

രാവിലെ തന്നെ നിഫ്റ്റി ബാങ്കും ഫിനാൻസും ഒരു ശതമാനത്തിലധികം നേട്ടത്തിലായി

Update:2022-05-27 11:00 IST

Representational image 

ആവേശത്തോടെ തുടങ്ങി, വീണ്ടും കയറി. വ്യാപാരം ആരംഭിച്ചു മിനിറ്റുകൾക്കകം സെൻസെക്സ് 500- ലേറെ പോയിൻ്റ് ഉയർന്നു. നിഫ്റ്റി 16,300 നു മുകളിലായി. പിന്നീട് സൂചികകൾ അൽപം താണു.

രാവിലെ തന്നെ നിഫ്റ്റി ബാങ്കും ഫിനാൻസും ഒരു ശതമാനത്തിലധികം നേട്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രാവിലെ ഒരു ശതമാനത്തിലധികം ഉയർച്ചയിലാണ്.
ഐടി കമ്പനികൾ ഇന്നും നേട്ടത്തിലാണ്. ഇൻഫോസിസും എച്ച്സിഎൽ ടെക്കും ടെക് മഹീന്ദ്രയും രണ്ടു ശതമാനത്തിലധികം ഉയർന്നു.
പലിശ വരുമാനം കുറഞ്ഞത് മുത്തൂറ്റ് ഫിനാൻസ് ഓഹരിയെ തുടക്കത്തിൽ താഴ്ത്തി. മണപ്പുറം ഓഹരിയും താണു.
മികച്ച ലാഭവളർച്ചയോടു കൂടിയ നാലാം പാദ റിസൽട്ട് ഹിൻഡാൽകോ ഓഹരിയെ നാലു ശതമാനത്തിലധികം ഉയർത്തി.
ഡോളർ ഇന്നു രണ്ടു പൈസ നഷ്ടത്തിൽ 77.59 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 77.63 രൂപയിലേക്കു കയറി.
ലോകവിപണിയിൽ സ്വർണം 1852 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,200 രൂപയായി.


Tags:    

Similar News