വീണ്ടും താഴ്ച; ഡോളർ 79.60 നു മുകളിൽ

മെറ്റൽ ഓഹരികൾ ഇന്നും തകർച്ചയിലാണ്

Update:2022-07-12 11:15 IST

ആഗോള പ്രവണതകളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയും ഇന്നു താഴ്ചയോടെ തുടങ്ങി. രൂപയുടെ ഇടിവും വിപണിയെ താഴ്ത്തുന്ന ഘടകമായി. ഡോളർ 79.60 രൂപയ്ക്കു മുകളിലായി.

വൈദ്യുതി ഉൽപാദന ഓഹരികളിൽ കൂടുതൽ വാങ്ങൽ താൽപര്യം കണ്ടു. ടാറ്റാ പവർ, എൻടിപിസി, എൻഎച്ച്പിസി, അഡാനി പവർ തുടങ്ങിയവ നേട്ടമുണ്ടാക്കി. രാസവള ഓഹരികളിലും ഫണ്ടുകൾ താൽപര്യമെടുത്തു. ആർസിഎഫ്, മദ്രാസ് ഫെർട്ടിലൈസേഴ്സ്, എഫ്എസിടി, ജിഎസ്എഫ്സി, ഗുജറാത്ത് നർമദ, നാഷണൽ ഫെർട്ടിലൈസേഴ്സ് തുടങ്ങിയവ ഉയർന്നു.
മെറ്റൽ ഓഹരികൾ ഇന്നും തകർച്ചയിലാണ്. ഹിൻഡാൽകോ, നാൽകോ, വേദാന്ത, സെയിൽ, എൻഎംഡിസി, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവയൊക്കെ താഴാേട്ടു നീങ്ങി.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിലെ വരുമാനം 40 ശതമാനത്തിലധികം താഴ്ന്നത് സ്പന്ദന സ്ഫൂർത്തി ഫിനാൻഷ്യലിൻ്റെ ഓഹരി വില എട്ടു ശതമാനത്തോളം ഇടിയാൻ കാരണമായി. പ്രൊമോട്ടറെ പുറത്താക്കുന്നത് അടക്കമുള്ള മാനേജ്മെൻ്റ് പ്രശ്നങ്ങൾ മൂലമാണ് റിസൽട്ട് പ്രഖ്യാപനം വൈകിയത്.
ഗാലക്സി സർഫാക്റ്റൻ്റ്സ്, എച്ച്എഫ്സിഎൽ, സുമിടോമോ കെമിക്കൽ, വാഡിലാൽ ഇൻഡസ്ട്രീസ് തുടങ്ങിയവ ഇന്നു മികച്ച നേട്ടം കൈവരിച്ചു. സുമിടോമോയും വാഡിലാലും 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
പഞ്ചസാര ഓഹരികളിലെ താൽപര്യം ഇന്നും തുടർന്നു. രാജശ്രീ, ദ്വാരികേശ്, ശ്രീരേണുക, ബജാജ് ഹിന്ദുസ്ഥാൻ, ഡാൽമിയ ഭാരത്, ഇഐഡി പാരി, ഉത്തം, ധാംപുർ തുടങ്ങിയവയുടെയൊക്കെ വില ഗണ്യമായി കൂടി.
രൂപ ഇന്നും തുടക്കത്തിലേ ദുർബലമായി. ഡോളർ ഏഴു പൈസ നേട്ടത്തിൽ 79.51 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നിട് 79.6175 രൂപയിലേക്കു കയറി. രൂപയെ പിടിച്ചു നിർത്താനുള്ള റിസർവ് ബാങ്കിൻ്റെ ശ്രമങ്ങൾ ഫലം കാണുന്നില്ല.
രാജ്യാന്തര വിപണിയിൽ സ്വർണം 1729-1731 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 37,440 രൂപയായി.
Tags:    

Similar News