അമേരിക്കൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനം, ഈ ഫാർമ ഓഹരി 20% വരെ ഉയരാം

11 പുതിയ മരുന്നുകൾ, ഗവേഷണത്തിനും വികസനത്തിലും കൂടുതൽ ശ്രദ്ധയും നിക്ഷേപവും

Update:2023-03-03 08:52 IST

പ്രമുഖ മരുന്ന് നിർമാണ  കമ്പനിയായ അരബിന്ദോ ഫാർമ (Aurobindo Pharma Ltd) 2022 -23 ഡിസംബർ പാദത്തിൽ ഗവേഷണ ചെലവ് വർധിച്ചത് കൊണ്ട് മാർജിനിലും, അറ്റാദായത്തിലും ഇടിവ് രേഖപ്പെടുത്തി. എങ്കിലും അമേരിക്കൻ വിപണിയിൽ നേട്ടങ്ങൾ കൈവരിച്ചത് കൊണ്ട് വരുമാനം 6.7 % വർധിച്ച് 6407 കോടി രൂപയായി.

അരബിന്ദോ ഫാർമ ഓഹരി ഫെബ്രുവരിയിൽ 12 % മുന്നേറി. ഈ ഓഹരിയെ ആകര്ഷകമാക്കുന്ന കാരണങ്ങൾ :

1. അമേരിക്കയിലെ ഏറ്റവും വലിയ ജനറിക്സ് (generics) മരുന്നുകൾ നിർമ്മിക്കുന്ന കമ്പനിയാണ് അരബിന്ദോ ഫാർമ. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകളാണ് ജനറിക്സ് വിഭാഗത്തിൽ പെടുന്നത്. അമേരിക്കൻ ബിസിനസ് 9.3 % വർധിച്ച് 3001 കോടി രൂപയായി. മൊത്തം വരുമാനത്തിൻ റ്റെ 46.8 % അമേരിക്കൻ വിപണിയിൽ നിന്നാണ് ലഭിച്ചത് . യൂറോപ്പ് വിപണിയിൽ 1701 കോടി രൂപയുടെ വിറ്റുവരവ്. അമേരിക്കൻ വിപണിയിൽ ഇരട്ട അക്ക വളർച്ച നേടാൻ കഴിയുമെന്ന് കമ്പനി കരുതുന്നു.

2. നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 6 .1 % കുറഞ്ഞ് 954 കോടി രൂപയായി. ഗവേഷണ ചെലവുകൾ വർധിച്ചത് കൊണ്ടാണ് വരുമാനത്തിൽ കുറവ് ഉണ്ടായത്. EBITDA മാർജിൻ 2 % കുറഞ്ഞ് 14.19 ശതമാനമായി.

3 . ഡിസംബർ പാദത്തിൽ 11 പുതിയ മരുന്നുകൾ പുറത്തിറക്കി. അനുമതി ലഭിച്ച 40 മരുന്നുകൾ അടുത്ത 12 മാസത്തിൽ വാണിജ്യവൽക്കരിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

4 . പെൻസിലിൻ-ജി പദ്ധതി, ബയോ സിമിലർ (Biosimilar) പദ്ധതികൾ 2024-25 ഓടെ കൂടുതൽ വരുമാനം നേടി എടുക്കും.

5. അറ്റാദായം 13.8 % കുറഞ്ഞു -491 കോടി രൂപ. പുതിയ മരുന്നുകൾ, അമേരിക്കൻ വിപണിയിൽ വിൽപ്പന, ഡിമാൻഡ് വർദ്ധനവ് എന്നിവയുടെ പിൻബലത്തിൽ കമ്പനിയുടെ ആദായം വരും പാദങ്ങളിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 554 രൂപ

നിലവിൽ- 463 രൂപ

Stock Recommendation by Geojit Financial Services.


Equity investing is subject to market risk. Always do your own research before investing.

Tags:    

Similar News