എന്‍ ടി പി സി യിലെ നിക്ഷേപ സാധ്യത എങ്ങനെ?
പുനരുല്‍പ്പാദക ഊര്‍ജ ബിസിനസില്‍ നിന്ന് ധനസമാഹരണത്തിന് ഐ പി ഒ
ഊര്‍ജ ഉല്‍പ്പാദന രംഗത്തെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് എന്‍ ടി പി സി ലിമിറ്റഡ്. 2021 -22 മൂന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭവും, കൈവശമുള്ള കരുതല്‍ പണവും ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നികുതിക്ക് ശേഷമുള്ള ലാഭം 9.6 % വര്‍ധിച്ച് 3625 കോടി രൂപയായി.
സബ്‌സിഡയറി കമ്പനികളില്‍ നിന്ന് ലാഭ വിഹിതം വര്‍ധിച്ചതും, സംയുക്ത സംരംഭങ്ങളില്‍ ലാഭം ഉയര്‍ന്നതും കമ്പനിയുടെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തി.
2021 -22 മുതല്‍ 2023-24 കാലയളവില്‍ പുനരുല്‍പ്പാദക ഊര്‍ജോല്‍പ്പാദനം 10 % സംയുക്ത വളര്‍ച്ചാ നിരക്ക് കൈവരിച്ച് 17 ഗിഗാവാട്ട് (GW ) വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നു. പുനരുല്‍പ്പാദക ഊര്‍ജആസ്തികളെ ധന സമാഹരണത്തിനായി ഉപയോഗപ്പെടുത്താന്‍ ഐ പി ഒ അല്ലെങ്കില്‍ വന്‍കിട നിക്ഷേപകര്‍ക്ക് ഓഹരിവില്‍പ്പനയോ നടത്തും.
സൗരോര്‍ജ വികസനത്തിനായി പ്രത്യക ഉദ്ദേശ പദ്ധതി (special purpose vehicle ) സൃഷ്ടിക്കും. മൂലധന ചെലവ് 2021 -22 ല്‍ 23,736 കോടി രൂപയാണ്. അവസാന തിയതിക്ക് ശേഷം കിട്ടേണ്ട കുടിശ്ശിക പണം 6045 കോടി രൂപയില്‍ നിന്ന് 4500 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ബി എസ് ഇ ഓഹരി സൂചികയേക്കാള്‍ 16.15 % അധിക ആദായം എന്‍ ടി പി സി ഓഹരി ഉടമകള്‍ക്ക് ലഭിച്ചു.
ട്രെന്‍ഡ് - mildly bearish
നിര്‍ദ്ദേശം : വാങ്ങുക (Buy )
ലക്ഷ്യ വില 170 രൂപ , (ഷെയര്‍ഖാന്‍)
(Stock Recommendation by Sharekhan)