ഇലക്ട്രിക്കല്‍ വയര്‍, കേബിള്‍ ബിസിനസില്‍ വളര്‍ച്ച; ഈ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ നേട്ടമാകുമോ?
നടപ്പുവര്‍ഷം ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനം 11% ഉയര്‍ന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍, ടെലികമ്മ്യൂണിക്കേഷന്‍സ് കേബിള്‍ നിര്‍മ്മാതാക്കളിലൊന്നാണ് ഫിനോലക്‌സ് കേബിള്‍സ്. തുടക്കം 1958ല്‍. അതിവേഗം വിറ്റഴിയുന്ന ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളിലൊന്നായി കമ്പനി മാറിക്കഴിഞ്ഞു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈന്‍ 2023 നവംബര്‍ 26ന് നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യവില 1100 രൂപ ഡിസംബര്‍ 19ന് ഭേദിച്ചു. പിന്നീട് വീണ്ടും കുറഞ്ഞു.
1. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നുപാദത്തില്‍ വരുമാനം 11% വര്‍ധിച്ചിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ വയറുകളുടെ ബിസിനസ് 14 ശതമാനം ഉയര്‍ന്നത് ഇതിന് സഹായിച്ചു. കമ്മ്യൂണിക്കേഷന്‍ കേബിള്‍ ബിസിനസിലെ വളര്‍ച്ച 8 ശതമാനം താഴ്ന്നു. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 21 ശതമാനം വര്‍ധിച്ച് 422 കോടി രൂപയായി. EBITDA മാര്‍ജിന്‍ 0.99 ശതമാനം മെച്ചപ്പെട്ട് 11.7 ശതമാനത്തിലെത്തി.
2. അസംസ്‌കൃത വസ്തുക്കളുടെ വില 2.7 ശതമാനം വര്‍ധിച്ചെങ്കിലും മൊത്തം മാര്‍ജിന്‍ 0.70 ശതമാനം ഉയര്‍ന്ന് 21.4 ശതമാനമായി.
3. നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇലക്ട്രിക്കല്‍ വയര്‍, കേബിള്‍ ബിസിനസ് മെച്ചപ്പെടുമെന്ന് കരുതുന്നു. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 15 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച (CAGR) കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. 2023-24 മുതല്‍ 2025-26 കളയവളവില്‍ EBITDA മാര്‍ജിന്‍ 12-12.5 ശതമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ലാഭം 18 ശതമാനം വര്‍ധിക്കുമെന്നും കരുതുന്നു
5. ശക്തമായ ബാലന്‍സ് ഷീറ്റ്, ക്യാഷ് ഫ്ളോ, ബ്രാന്‍ഡ് പ്രതിച്ഛായ എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ വളര്‍ച്ച ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
6. ഭാരത് നെറ്റ് ടെന്‍ഡര്‍ നടപടികള്‍ വൈകിയതുമൂലം ടെലികമ്മ്യൂണിക്കേന്‍സ് ബിസിനസില്‍ ഇടിവുണ്ടായി. എന്നാല്‍ 2023-24 നാലാം പാദത്തില്‍ ടെന്‍ഡര്‍ നടപടി പുനരാരംഭിക്കുമെന്ന് കരുതുന്നു. 2024-25ന്റെ ആദ്യ രണ്ടുപാദങ്ങളിലായി വരുമാനം വന്നുതുടങ്ങും.
- നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
- ലക്ഷ്യ വില 1,019 രൂപ
- നിലവില്‍ 889.60 രൂപ.
Stock Recommendation by Geojit Financial Services.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള് എടുക്കുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങള് നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)