ലയനം കരുത്തായി; ഈ ഓഹരി 16% ഉയരാം

പലിശ വരുമാനത്തില്‍ 37.3% വളര്‍ച്ച, ഫണ്ട് ചെലവുകള്‍ 58.7% വര്‍ധിച്ചു

Update:2023-07-26 14:46 IST

ജൂലൈ ഒന്നിന് ലയനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബാങ്കിംഗ് രംഗത്ത് കൂടുതല്‍ കരുത്തരാകുകയാണ് എച്ച്ഡി..എഫ്സി. ബാങ്ക് (HDFC Bank Ltd). നിലവില്‍ ലോകത്തെ ഏഴാമത്തെ വലിയ ബാങ്കാണ്. 2022-23 ആദ്യ പാദത്തില്‍ പലിശ വരുമാനം 37.3% വര്‍ധിച്ച് 51,168 കോടി രൂപയായി. ഫണ്ട് ചെലവുകള്‍ 58.7% വര്‍ധിച്ച് -25,995 കോടി രൂപയായി. വരും പാദങ്ങളില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി മുന്നേറ്റത്തിലാണ്. തുടര്‍ന്നുള്ള സാധ്യതകള്‍ നോക്കാം:

1. നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. റീറ്റെയ്ല്‍ വിഭാഗത്തിലാണ് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. നിക്ഷേപങ്ങളില്‍ 19 ശതമാനവും വായ്പകളില്‍ 20 ശതമാനവുമാണ് വളര്‍ച്ച.
2. 2023-24 സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ 39 പുതിയ ശാകള്‍ തുറന്നു. ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 7,860 ആയി. മൊത്തം 15ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. മൊത്തം വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണം 184 ലക്ഷമായി.
3. 4,336 ശാഖകള്‍ വഴി സ്വര്‍ണ വായ്പകള്‍ നല്‍കുന്നുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വായ്പ ഇരട്ടിച്ചു. വാണിജ്യ-ഗ്രാമീണ ബാങ്കിംഗ് വിഭാഗത്തില്‍ 29% വളര്‍ച്ച കൈവരിച്ചു.
4. ഫീസ്, കമ്മീഷന്‍ ഇനത്തില്‍ ലഭിച്ച തുക 6,290 കോടി രൂപയായി (മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17% വളര്‍ച്ച). ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തന ചെലവ് 26.9% വര്‍ധിച്ച് 32,529 കോടി രൂപയായി.
5. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 19% വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 19,064 കോടി രൂപയായി (ത്രൈമാസ അടിസ്ഥാനത്തില്‍ 5.8% വര്‍ധന).
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1,964 രൂപ
നിലവില്‍ - 1,692 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News