300 കോടി രൂപയുടെ വിദേശ ഓര്‍ഡറുകള്‍, ഈ മരുന്ന് കമ്പനി ഓഹരി 20 % ഉയരാന്‍ സാധ്യത

വരുമാനത്തില്‍ 11.88 % വര്‍ധനവ്, അറ്റാദായം യു എസ്, യൂറോപ്യന്‍ വിപണിയില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍

Update: 2022-11-24 10:54 GMT

1947 സ്ഥാപിതമായ റിസര്‍ച്ച് ഓറിയന്റഡ് ഫാര്‍മ കമ്പനിയാണ് ഇന്‍ഡോക്കോ റെമെഡീസ് (Indoco Remedies Ltd). ഇന്ത്യ കൂടാതെ അമേരിക്ക, ദക്ഷിണ ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കയറ്റുമതി ചെയ്യാനുള്ള അനുമതി ഉണ്ട്. 2022 -23 ആദ്യ പാദത്തില്‍ വരുമാനം 11.88 ശതമാനം വര്‍ധിച്ച് 433 കോടി രൂപയായി. അറ്റാദായം 32.34 % കുറഞ്ഞു -17.56 കോടി രൂപ.

ഈ സാമ്പത്തിക വര്‍ഷം 5 % വരുമാന വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷ. 2023 -24 ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കരുതുന്നു. ഗ്യാസ്ട്രോ, ശ്വാസകോശ രോഗങ്ങള്‍ക്കുള്ള പുതിയ മരുന്നുകള്‍ പുറത്തിറക്കുമെന്ന് കരുതുന്നു. ആഭ്യന്തര വിപണിയില്‍ വടക്ക് , കിഴക്കന്‍ മേഖലയില്‍ വിപണി വിപുലീകരിക്കാന്‍ ശ്രമം ഉണ്ടാകും

അമേരിക്ക, യു കെ എന്നി രാജ്യങ്ങളില്‍ നിന്ന് 150 കോടി രൂപയുടെ വീതം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ 25 മരുന്നുകള്‍ അമേരിക്കയില്‍ വില്‍ക്കുന്നുണ്ട്. കൂടാതെ 20 എണ്ണത്തിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. നേത്ര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, കുത്തിവെപ്പുകള്‍ എന്നിവയും അനുമതി ലഭിക്കാനുള്ളതില്‍ പ്പെടും. പുതിയ മരുന്നുകളുടെ വിപണനത്തില്‍ നിന്ന് 3.5 ദശലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനം നേടാന്‍ സാധിച്ചേക്കും. അമേരിക്കന്‍ വിപണിയിലെ മാര്‍ജിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
യൂറോപ്പ് ബിസിനസിലെ പലിശക്കും, നികുതിക്കും (EBITDA) മുന്‍പുള്ള മാര്‍ജിന്‍ 9 -10 ശതമാനത്തില്‍ നിന്ന് 12 -14 ശതമാനമായി ഉയരും. 125 കോടി രൂപയുടെ മൂലധന ചെലവില്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ള നിര്‍മാണ സംവിധാനങ്ങള്‍ വിപുലീകരിക്കുകയൂം ആധുനികവല്‍ക്കരിക്കുകയാണ്. കുത്തിവെയ്പ്പുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ്. അതിനായി ഇന്‍ജെക്റ്റിബിള്‍ സ്റ്റെറില്‍ (injectible sterile) സംവിധാനം ആധുനിക വല്‍ക്കരിക്കുകയാണ്. വിപണനം ശക്തി പെടുത്താന്‍ മെഡിക്കല്‍ പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.
അസംസ്‌കൃത വസ്തുക്കളുടെ വില, കടത്തു കൂലി, പാക്കിങ് എന്നിവ കുറയുന്നതും,ഫാക്റ്ററി ഓവര്‍ഹെഡ് ചെലവുകള്‍ കുറയുന്നതും മാര്‍ജിന്‍ മെച്ചെപ്പെടുത്താന്‍ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില  - 452 രൂപ
നിലവില്‍  - 419.05 രൂപ
( Stock Recommendation by Nirmal Bang Research )



Tags:    

Similar News