ബിസിനസില്‍ വളര്‍ച്ച, ഈ തൊഴില്‍ പോര്‍ട്ടല്‍ ഓഹരിയില്‍ 16% മുന്നേറ്റ സാധ്യത
വൈവാഹിക പോര്‍ട്ടലിനും വളര്‍ച്ച, ഐ.ടി രംഗത്ത് പുതിയ നിയമനങ്ങള്‍ കുറയുന്നു
ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്ററ്റഡിന്റെ (Info Edge India Ltd) നൗക്രി ഡോട്ട് കോം തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പോര്‍ട്ടലാണ്. ഇത് കൂടാതെ സ്ഥലങ്ങള്‍, വീടുകള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വാടകക്ക് നല്‍കാനും സഹായിക്കുന്ന 99 ഏക്കേഴ്‌സ് (99 acres) എന്ന പോര്‍ട്ടലും വൈവാഹിക പോര്‍ട്ടലായ ജീവന്‍ സാത്തിയും കമ്പനി നടത്തുന്നുണ്ട്. 2023-24 ജൂണ്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇന്‍ഫോ എഡ്ജ് ഇന്ത്യ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു :
1. ഐ.ടി രംഗത്ത് പുതിയ നിയമനങ്ങള്‍ കുറഞ്ഞെങ്കിലും നൗക്രിയുടെ റിക്രൂട്ട്‌മെന്റ് ബിസിനസ് വരുമാനം 15.3% വര്‍ധിച്ച് 446.4 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 17% വര്‍ധിച്ച് 263.5 കോടി രൂപയായി. ബില്ലിംഗ് 4.2% കുറഞ്ഞ് 397.5 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 38.2 ശതമാനത്തില്‍ നിന്ന് 59 ശതമാനമായി വര്‍ധിച്ചു.
2. റിയല്‍ എസ്റ്റേറ്റ് രംഗം സജീവമായതോടെ 99 ഏക്കേഴ്‌സ് ബിസിനസ് മെച്ചപ്പെട്ടു. ജൂണ്‍ പാദത്തില്‍ ബില്ലിംഗ് 20% വര്‍ധിച്ച് 73.4 കോടി രൂപയായി. വൈവാഹിക പോര്‍ട്ടലായ ജീവന്‍ സാത്തിയുടെ വരുമാനം 20% വര്‍ധിച്ച് 73.4 കോടി രൂപയായി. വരുമാനം 24.6% വര്‍ധിച്ച് 82.7 കോടി രൂപയായി.
3. വിദ്യാഭ്യാസ ബിസിനസായ ശിക്ഷയുടെ വരുമാനം 14.6% വര്‍ധിച്ച് 36 കോടി രൂപയായി, ബില്ലിംഗ് 9.8% വര്‍ധിച്ച് 33 കോടി രൂപയായി. വരുമാനം 14.6% വര്‍ധിച്ച് 35.8 കോടി രൂപ.
4. നൗക്രിയില്‍ ഉപയോക്താക്കളുടെ എണ്ണം 6% വര്‍ധിച്ചു, ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 7% വര്‍ധിച്ചു.
5 . ഇന്‍ഫോ എഡ്ജ് കമ്പനിയുടെ ഏകീകൃത വരുമാനം 14.4% വര്‍ധിച്ച് 626 കോടി രൂപയായി. 99 ഏക്കേഴ്‌സ് ബിസിനസില്‍ രജിസ്റ്റര്‍ ചെയ്ത ബ്രോക്കര്‍മാരുടെ എണ്ണം, ചേര്‍ക്കപ്പെട്ട റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ വര്‍ധന ഉണ്ടായി.
6. ഭരണപരമായ ചെലവുകള്‍ 33 ശതമാനം, മാര്‍ക്കറ്റിംഗ് ചെലവ് 20.3 ശതമാനം എന്നിങ്ങനെ കുറഞ്ഞത് കൊണ്ട് നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം 119% വര്‍ധിച്ച് 203 കോടി രൂപയായി. മാര്‍ജിന്‍ 15.5% വര്‍ധിച്ച് 32.4ശ തമാനവുമായി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 4,896 രൂപ
നിലവില്‍ - 4,211 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)