ഡിസ്നി കഥാപാത്രങ്ങളുമായി വസ്ത്രങ്ങള്‍ കയറ്റുമതിക്ക്, ഈ ഓഹരി മുന്നേറുമോ?
കുട്ടികളുടെ വസ്ത്രങ്ങള്‍ ഡോറേമി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന കമ്പനി, 26 സംസ്ഥാനങ്ങളില്‍ സാന്നിധ്യം
കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിര്‍മാതാക്കളാണ് 2004ല്‍ സ്ഥാപിച്ച ഐറിസ് ക്ലോതിംഗ്സ് (Iris Clothings Ltd). ഡോറേമി എന്ന ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ നിര്‍മിക്കാനായി പശ്ചിമ ബംഗാളില്‍ ഹൗറയില്‍ 9 കേന്ദ്രങ്ങള്‍ ഉണ്ട്. 150 നേരിട്ടുള്ള വിതരണക്കാരെ കൂടാതെ ഇ-കോമേഴ്സ് വഴിയും വില്‍ക്കുന്നുണ്ട്. ഡിസ്നി കഥാപാത്രങ്ങള്‍ പതിച്ച കുട്ടികളുടെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ കമ്പനിക്ക് ആഗോള വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. 2023-24 ജൂണ്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം വന്ന സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ നോക്കാം:
1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 3.8% വര്‍ധിച്ച് 24.2 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 49.4% വര്‍ധിച്ച് 6.4 കോടി രൂപയായി. EBITDA മാര്‍ജിന്‍ 26.3% (നേരത്തെ 18.2%).
2. ഡോറേമി ബ്രാന്‍ഡില്‍ ശിശുക്കള്‍ മുതല്‍ കൗമാര പ്രായം വരെ ഉള്ള കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ടി ഷര്‍ട്ട്, സ്വെറ്റ് ഷര്‍ട്ട്, ട്രൗസര്‍, ഷോര്‍ട്സ്, നൈറ്റ് വിയര് തുടങ്ങിയവയാണ് പ്രധാനമായും വില്‍ക്കുന്നത്. 26 സംസ്ഥാനങ്ങളില്‍ വിതരണം ഉണ്ട്.
3. ഡിസ്നിയുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി വസ്ത്രങ്ങള്‍ പുറത്തിറക്കാന്‍ ഉള്ള ലൈസെന്‍സ് ലഭിച്ചിട്ടുണ്ട്. ഇതിലൂടെ യു.എ.ഇ, പോര്‍ച്ചുഗല്‍, സാംബിയ, സൗദി അറേബ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. മിക്കി, മാര്‍വെല്‍ അവഞ്ചേഴ്സ്, സ്പൈഡര്‍ മാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ വസ്ത്രങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. യു.കെ, യു.എസ് വിപണികളിലേക്കും ഡിസ്നി ഡോറേമി ബ്രാന്‍ഡ് വസ്ത്രങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
4. പ്രതിദിനം 24,000 വസ്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി നിലവിലുണ്ട്. മൂന്ന് കോടി രൂപയുടെ മൂലധന ചെലവില്‍ ശേഷി വര്‍ധിപ്പിക്കുന്നതോടെ 35,000 വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും.
5. ബിസിനസ് വിപുലപ്പെടുത്താനായി 5 എക്സ്ക്ലൂസീവ് ബിസിനസ് ഔട്ട് ലെറ്റുകള്‍ ആരംഭിക്കും. ഉദയ്പൂര്‍, ഹൈദരബാദ് എന്നിവിടങ്ങളിലും വിപണി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 100% പരുത്തി ഉപയോഗിക്കുന്നതിനാല്‍ ചൈനയുമായി മത്സരമില്ല
6. 2023-24ല്‍ 140 കോടി രൂപ, 2024-25ല്‍ 182 കോടി രൂപ, തുടര്‍ന്നുള്ള വര്‍ഷം 236 കോടി രൂപ എന്നിങ്ങനെ വരുമാനം പ്രതീക്ഷിക്കുന്നു. 2022-2ല്‍ 113.11 കോടി രൂപ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക
ലക്ഷ്യ വില -105 രൂപ
നിലവില്‍ - 74.20 രൂപ
Stock Recommendation by ProfitMart.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)