റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയില്‍ പ്രതീക്ഷ, ഈ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം
വരുമാനത്തില്‍ 4 വര്‍ഷത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ച 11.9 %, രണ്ടു വികസന പദ്ധതികള്‍ നടപ്പാക്കി
ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക്ക്, വിട്രിഫൈഡ് ടൈല്‍സ് നിര്‍മാതാക്കളാണ് കജാരിയ സെറാമിക്‌സ് (Kajaria Tiles). മൊത്തം 7 ഉത്പാദന കേന്ദ്രങ്ങളിലായി വാര്‍ഷിക ഉത്പാദന ശേഷി 86.47 ദശലക്ഷം ചതുരശ്ര മീറ്റര്‍ ടൈലുകളാണ്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ഡിമാന്‍ഡ് കുറഞ്ഞത് കൊണ്ട് വരുമാന വളര്‍ച്ചയും കുറഞ്ഞു. എങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വളര്‍ച്ച ഉള്ള സാഹചര്യത്തില്‍ ടൈല്‍സ് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് കരുതുന്നു. അതിനാല്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം:
1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 4.1% വര്‍ധിച്ച് 1,120 കോടി രൂപയായി. ടൈല്‍സ് വില്‍പന 6.3% വര്‍ധിച്ചു. ബാത്ത് വെയര്‍ വിഭാഗത്തില്‍ 14.6%, പ്ലൈവുഡ് ബിസിനസില്‍ 21% എന്നിങ്ങനെ വാര്‍ഷിക വളര്‍ച്ച നേടി.
2. സെപ്റ്റംബര്‍ പാദത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് വരുമാന വളര്‍ച്ച കുറഞ്ഞു. സെപ്റ്റംബറില്‍ സ്ഥിതി മെച്ചപ്പെട്ടു. അടുത്ത രണ്ടു ത്രൈമാസങ്ങളില്‍ വില്‍പ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 10.7% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് കൊണ്ട് നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ 4% (EBITDA Margin) വര്‍ധിച്ച് 16 ശതമാനമായി. വൈദ്യുതി ഇന്ധന ചെലവുകള്‍ കുറഞ്ഞതും കമ്പനിക്ക് നേട്ടമായി. ഉത്തര്‍പ്രദേശിലെ സെക്കന്ദരാബാദ്, ഹരിയാനയിലെ ഗെയില്‍പൂര്‍ എന്നിവിടങ്ങളിലെ വിപുലീകരണവും നവീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കി.
4. ഹരിത ഊര്‍ജം കൂടുതല്‍ ഉപയോഗിക്കുന്നത് പ്രകൃതി വാതക -ക്രൂഡ് ഓയില്‍ വില വര്‍ധന നേരിടാന്‍ സഹായിക്കും.
5. ആഭ്യന്തര ടൈല്‍സ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപകമ്പനിയായ കജാരിയ ബാത്ത് വെയര്‍ ബിസിനസ് വികസിപ്പിക്കാനായി 80 കോടി രൂപയുടെ നിക്ഷേപം മറ്റൊരു കമ്പനിയില്‍ നടത്തും. ഗുജറാത്തില്‍ മാര്‍ച്ച് 2024ഓടെ കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. നേപ്പാളില്‍ 181.49 കോടി രൂപ നിക്ഷേപം സംയുക്ത സംരംഭത്തില്‍ നടത്തുന്നു.
6. 35 രാജ്യങ്ങളിലേക്കാണ് കജാരിയ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള ടൈല്‍ കയറ്റുമതി 2023-24 ആദ്യ പകുതിയില്‍ 10,000 കോടി രൂപയായിരുന്നു. 2023-24ല്‍ 21,000 കോടി രൂപയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം മൂലധന ചെലവ് 370 കോടി രൂപ.
ജീവനക്കാരുടെ ചെലവ് വര്‍ധിച്ചിട്ടുണ്ട്, ഉപഭോഗത്തിനായിട്ടുള്ള ശരാശരി വാതക ചെലവ് 2.6% കുറഞ്ഞു. ഇനിയുള്ള ത്രൈമാസങ്ങളില്‍ ഇന്ധന ചെലവ് വര്‍ധന പ്രതീക്ഷിക്കുന്നില്ല.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1,454 രൂപ
നിലവില്‍ വില - 1,220 രൂപ
വിപണി മൂല്യം - 19,435 കോടി രൂപ
വിപണി മൂല്യം - 19,435 കോടി രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)