ആലങ്കാരിക, വ്യാവസായിക പെയ്ന്റുകളിൽ മികച്ച വളർച്ച, ഈ കമ്പനിയുടെ ഓഹരിയിൽ മുന്നേറ്റ പ്രതീക്ഷ

മാർജിൻ 5.37% വർധിച്ചു, മൊത്ത മാർജിൻ 14 ശതമാനമായി സ്ഥിരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

Update:2023-09-02 10:16 IST

ഇന്ത്യയിലെ പ്രമുഖ വ്യാവസായിക പെയ്ന്റ്‌  നിർമാതാക്കളാണ് കൻസായി നെരോലാക് (Kansai Nerolac Paints Ltd). ആലങ്കാരിക പെയ്ന്റുകളിൽ മൂന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. 2023-24 ജൂൺ പാദത്തിൽ സാമ്പത്തിക വളർച്ച നേടിയ സാഹചര്യത്തിൽ ഓഹരിയിൽ മുന്നേറ്റത്തിന്‌ സാദ്ധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു.

1. 2023-24 ജൂൺ പാദത്തിൽ വരുമാനം 5.1% വർധിച്ച് 2,157 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 30% ഉയർന്ന് 332 കോടി രൂപയായി. 
2. അസംസ്‌കൃത വസ്‌തുക്കളുടെ വില കുറഞ്ഞത് കാരണം മാർജിൻ 
(ഉത്പാദന ചെലവും വില്‍പ്പന ചെലവും തമ്മിലുള്ള വ്യത്യാസം) 
5.37% ഉയർന്ന് 64.7 ശതമാനമായി. വ്യാവസായിക, ആലങ്കാരിക പെയ്ന്റുകളുടെ ബിസിനസിൽ സ്ഥിരത കൈവരിക്കാനായി. ആലങ്കാരിക പെയ്ന്റുകളുടെ വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇത് വ്യവസായിക പെയ്ന്റുകളേക്കാൾ അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നു.
3. ആലങ്കാരിക പെയ്ന്റുകളിൽ 10% വിപണി വിഹിതമുണ്ട്. മാർജിൻ കുറവുള്ള ഉത്പന്നങ്ങളിൽ നിന്ന് പിന്മാറി ആദായം നൽകുന്ന പ്രീമിയം ഉത്പന്നങ്ങൾ പുറത്തിറക്കുകയാണ്.
4. ഉത്പാ
ദന ചെലവ് കുറഞ്ഞതും ഗ്രാമീണ ഡിമാൻഡ് ഉയർന്നതും കമ്പനിക്ക് നേട്ടമായി. കാലവർഷം അനുഗ്രഹിച്ചാൽ ഗ്രാമീണ ഡിമാൻഡ് ഈ വർഷം മെച്ചപ്പെടും.
5. ഓട്ടോമോട്ടീവ്, പെർഫോമന്‍സ് കോട്ടിങ്സ് പെയ്ന്റ്‌ വിപണി ശക്‌തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
6. EBITDA മാർജിൻ 2.94% വര്‍ധിച്ച്‌ 15.4 ശതമാനമായി. ജീവനക്കാരുടെ വേതന ചെലവുകളും മറ്റ് ചെലവുകളും വര്‍ദ്ധിച്ചത് മാർജിൻ വളർച്ച കുറയാൻ കാരണം. വരും പാദങ്ങളിൽ ക്രൂഡോയില്‍ കുറയുന്നതും പ്രീമിയം പെയ്ന്റ്‌ വിപണി ശക്തിപെടുന്നതും മാർജിൻ വർധിപ്പിക്കാൻ സഹായിക്കും.
7. താനെയിൽ ഭൂമി വിറ്റതിനെ തുടർന്ന് ജൂൺ പാദത്തിൽ 671 കോടി രൂപ നേടി. അതിനാൽ അറ്റാദായം 383% വർധിച്ച് 734 കോടി രൂപയായി.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -388 രൂപ
നിലവിൽ - 339 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News