എക്സിബിഷന്‍ ബിസിനസ് മുന്നേറുന്നു, ഈ ഓഹരിയില്‍ 27 ശതമാനം കയറ്റം പ്രതീക്ഷിക്കാം

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ 76.9 % വരുമാന വളര്‍ച്ച. ബിസിനസ് വികസനത്തിനായി 2400 കോടി രൂപയുടെ നിക്ഷേപം നടത്തുകയാണ് കമ്പനി.

Update:2022-12-02 11:27 IST

ഐടി, ഐടിഇഎസ് കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രമുഖ കമ്പനിയാണ് നെസ്‌കോ (Nesco Ltd). കോവിഡ് വ്യാപനം കുറഞ്ഞതോടെ എക്സിബിഷന്‍ ബിസിനസില്‍ വലിയ മുന്നേറ്റം ആണ് ഉണ്ടാവുന്നത്. 1991 ല്‍ സ്ഥാപിച്ച ബോംബെ എക്സിബിഷന്‍ സെന്റ്റര്‍ നെസ്‌കോക്ക് ഇന്നും പ്രധാന വരുമാന സ്രോതസാണ്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 25 ഇരട്ടി വര്‍ധിച്ച് 53.1 കോടി രൂപയായി. മൊത്തം വരുമാനം 76.9% വര്‍ധിച്ച് 142.9 കോടി രൂപയായി. ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വരുമാനം 11.9 % വര്‍ധിച്ച് 73.1 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 8.4 % വര്‍ധിച്ച് 70.7 ശതമാനമായി. അറ്റാദായം 86% വര്‍ധിച്ച് 81.9 കോടി രൂപയായി.

എന്ത് കൊണ്ട് നെസ്‌കോ?

നെസ്‌കോ ബിസിനസ് വികസനത്തിനായി 2400 കോടി രൂപയുടെ നിക്ഷേപം നടത്തുകയാണ്. ഐടി പാര്‍ക്കുകളില്‍ 2.6 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. അതില്‍ 350 മുറികള്‍ ഉള്ള 4 നക്ഷത്ര ഹോട്ടലും ഉണ്ടാവും. 130 കോടി രൂപ മൂലധന ചെലവില്‍ ബോംബെ എക്സിബിഷന്‍ കേന്ദ്രം നവീകരണം, വികസനം എന്നിവ നടക്കുകയാണ്. 10 മാസം കൊണ്ട് ഇത് പൂര്‍ത്തിയാവും. മൊത്തം വാടകക്ക് കൊടുക്കാന്‍ കഴിയുന്നത് 1.5 ലക്ഷം ചതുരശ്ര അടി.

എക്സിബിഷന്‍ ബിസിനസും, ഐ ടി പാര്‍ക്കുകളുടെ ബിസിനസിലും മുന്നേറ്റം. ഐടി പാര്‍ക്കുകളില്‍ 90 ശതമാനത്തില്‍ അധികം സ്ഥലം വാടകക്ക് നല്‍കി കഴിഞ്ഞു. സബ്സിഡിയറി കമ്പനിയായ നെസ്‌കോ ഫുഡ്‌സിന് ഒരു സമയം 40,000 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനങ്ങളാണ് ഉള്ളത്. ഒരു ഫുഡ് കോര്‍ട്ടും രണ്ടു ഭക്ഷണശാലകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ടെണ്ണം കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2025 ഓടെ ഇപ്പോള്‍ നടത്തുന്ന വികസന പദ്ധതികളില്‍ നിന്ന് വരുമാനം കിട്ടി തുടങ്ങും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍  21 % ആണ് ഓഹരി വില ഉയര്‍ന്നത്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില - 800 രൂപ, നിലവില്‍ 633 രൂപ

Stock Recommendation by ICICI Direct Research

Tags:    

Similar News