ഡീസല്‍ വിപണനത്തില്‍ കനത്ത നഷ്ടം, ഈ ഓയില്‍ ഭീമന്റെ ഓഹരികള്‍ കുറയ്ക്കാം
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 34.5 % വര്‍ധിച്ചു, നഷ്ടം 272.4 കോടി രൂപ
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (Indian Oil Corporation). ലോക കമ്പനികളുടെ ഫോര്‍ച്യൂണ്‍ 500 (Fortune 500) പട്ടികയില്‍ 142-ാം സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 2022-23 ഈ ഓയില്‍ ഭീമന് പ്രതിസന്ധി നിറഞ്ഞ വര്‍ഷമാണ്.
സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 34.5 % വര്‍ധിച്ച് 228359.4 കോടി രൂപയായി. നഷ്ടം 272.4 കോടി രൂപ. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 6360 കോടി രൂപയുടെ ലാഭമായിരുന്നു. 2022 -23 ആദ്യ പകുതില്‍ വരുമാനത്തില്‍ 47.9 % വര്‍ധിച്ച് 480292.3 കോടി രൂപയായി, നഷ്ടം 2265 കോടി രൂപ ( മുന്‍വര്‍ഷം 12301.4 കോടി രൂപയുടെ ലാഭം).
ഓയില്‍ വിപണന കമ്പനികള്‍ ഡീസല്‍ വില്‍പ്പനയില്‍ കനത്ത നഷ്ടം നേരിടുന്നുണ്ട് (ശരാശരി ലിറ്ററിന് 10 രൂപ). ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം, റഷ്യയിലേക്കുള്ള കയറ്റുമതി കുറയുന്നതും എല്‍ എന്‍ ജി വില വര്‍ധനവ് മൂലം വാതകത്തില്‍ നിന്ന് എണ്ണ ശുദ്ധികരണം കൂട്ടുന്നതും പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കും. ഹൈ സ്പീഡ് ഡീസല്‍ ഡിമാന്‍ഡ് കുറയുകയാണ്.
പാചക വാതക വിപണനത്തിലും നഷ്ടം നേരിടുന്നു. പാചക വാതക വിതരണത്തിലെ നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ 10,800 കോടി രൂപ അനുവദിച്ചത് ആശ്വാസമായി. അതിനാല്‍ മൊത്തം വരുമാനത്തിലും, നികുതിക്കും, പലിശക്കും മുന്‍പുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തി.
2022 -23 ആദ്യ പകുതിയില്‍ എണ്ണ ശുദ്ധികരണ മാര്‍ജിന്‍ വീപ്പക്ക് 25.49 ഡോളറായി ഉയര്‍ന്നു (മുന്‍ വര്‍ഷം 6.57 ഡോളര്‍ ). പെട്രോള്‍ വിപണനത്തില്‍ ലിറ്ററിന് 7 രൂപ വര്‍ധിച്ചു. മൊത്തം വിറ്റത് 47.077 ടണ്‍ ഉല്‍പ്പന്നങ്ങള്‍ (കയറ്റുമതി ഉള്‍പ്പടെ). എങ്കിലും ഡീസല്‍ ഡിമാന്‍ഡ് കുറഞ്ഞതും, ഉല്‍പ്പാദന നഷ്ടവും കമ്പനിയുടെ ലാഭക്ഷമത കുറച്ചിട്ടുണ്ട്.
പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും മികച്ച ഗവേഷണ വിഭാഗം ഉള്ളതിനാല്‍ പുതിയ നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ ഓയിലിന് കഴിയുന്നുണ്ട്. സെപ്റ്റംബറില്‍ ഇന്ത്യയില്‍ ആദ്യമായി എ വി ഗ്യാസ് 100 എല്‍ എല്‍ എന്ന വ്യോമയാന ടര്‍ബൈന്‍ ഇന്ധനം പുറത്തിറക്കി. ഇത് പിസ്റ്റണ്‍ എന്‍ജിനുള്ള വിമാനങ്ങള്‍ക്കും ആളില്ലാതെ പറത്തുന്ന വാഹനങ്ങള്‍ക്കും ഉപയോഗിക്കാം.ഇതിലൂടെ വ്യോമയാന ഇന്ധനം ഇറക്കുമതി ചെയ്യുന്നത്കുറക്കാനും വിദേശ നാണയം ലഭിക്കാനും സാധിക്കും.
ഡീസല്‍ വിപണനത്തില്‍ നഷ്ടം, ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം,കയറ്റുമതിയില്‍ കുറവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ലാഭക്ഷമതയെ ബാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വില്‍ക്കുക (sell)
ലക്ഷ്യ വില - 50 രൂപ
നിലവില്‍ - 69 രൂപ
(Stock Recommendation by Prabhudas Lilladher)