ഓഹരി നിര്‍ദേശം: 19 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുള്ള ഫാഷന്‍ ബ്രാന്‍ഡിംഗ് കമ്പനി

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രകടനം, അടുത്ത അഞ്ചു വര്‍ഷത്തില്‍ 2.5 ശതകോടി ഡോളര്‍ വരുമാനം ലക്ഷ്യം

Update:2022-12-01 11:34 IST

ലോകത്തെ പ്രമുഖ വസ്ത്ര നിര്മാതാക്കള്‍ക്കും, ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കും ഉല്‍പ്പാദനവും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും (manufacturing & sourcing) ഉള്ള സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് പി ഡി എസ് ലിമിറ്റഡ് (PDS Ltd). മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേള്‍ ഗ്ലോബല്‍ ഗ്രൂപ്പില്‍ പെട്ട കമ്പനി ഇന്ത്യ, മ്യാന്മാര്‍, ബംഗ്ലാദേശ്, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി എത്തിച്ചു നല്‍കുന്നുണ്ട്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 33 % വര്‍ധിച്ച് 2921 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം 41 % വര്‍ധിച്ചു -119 കോടി രൂപയായി. അറ്റാദായം 70 % ഉയര്ന്ന് 113 കോടി രൂപ.

2022 -23 ആദ്യ പകുതിയില്‍ സോഴ്സിംഗ് വിഭാഗത്തില്‍ 38 % വരുമാന വളര്‍ച്ച കൈവരിച്ചു -5051 കോടി രൂപ നേടി. മൊത്തം വരുമാനത്തിന്‍ റ്റെ 96 % സോഴ്സിംഗ് വിഭാഗത്തില്‍ നിന്നാണ്. സോഴ്സിംഗ് സേവനത്തിന് (Sourcing as a Service ) പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഉല്‍പ്പാദന വിഭാഗത്തിന് 40 % വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു -315 കോടി രൂപ നേടി.

കമ്പനി ഊര്‍ജിതമായി വികസനത്തിന്‍ റ്റെ പാതയിലാണ്‌സെ.സെപ്റ്റംബര്‍ പാദത്തില്‍ ഡി ബി എസ് ലൈഫ് സ്‌റ്റൈല്‍ എന്ന കമ്പനി ഏറ്റെടുത്തു. ഇവര്‍ക്കു 20,000 ഒറിജിനല്‍ വസ്ത്ര ഡിസൈനുകള്‍ സ്വന്തമായിട്ടുണ്ട്. 15 രാജ്യങ്ങളിലായി ഫാഷന്‍ രംഗത്തുള്ള 200 ല്‍ അധികം ഉപഭോക്താക്കള്‍ ഡി ബി എസ്സിന് ഉണ്ട്. ഇത് പി ഡി എസ്സിന് ഭാവി വളര്‍ച്ചയ്ക്കുള്ള മുതല്‍ കൂട്ടാണ്.

പുതിയ തന്ത്രപരമായ നിക്ഷേപങ്ങള്‍, മറ്റ് രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപനം, സഹകരണ പങ്കാളിത്തങ്ങള്‍, അസ്റ്റ് ലൈറ്റ് ഉയര്‍ന്ന മാര്‍ജിന്‍ ബിസിനസ് മോഡല്‍ എന്നിവയിലൂടെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വാര്‍ഷിക വരുമാനം 2.5 ശതകോടി ഡോളര്‍ കൈവരിക്കാനാണ് ലക്ഷ്യം.

വായ്പകള്‍ വര്‍ധിച്ചത് കൊണ്ട് ധന ചെലവുകള്‍ കൂടിയിട്ടുണ്ട്. എങ്കിലും പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ അറ്റാദായത്തെയും മാര്‍ജിനെയും ബാധിച്ചിട്ടില്ല. ഉല്‍പ്പാദന വിഭാഗം ശക്തമാക്കിയും, പുതിയ ബിസിനസ് വെര്‍ട്ടികലുകള്‍ 2-3 വര്‍ഷത്തില്‍ പക്വത കൈവരിക്കുകയും ചെയ്യുന്നതോടെ കമ്പനി കൂടുതല്‍ ആദായം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 417 രൂപ

നിലവില്‍ - 353.90 രൂപ

( Stock Recommendation by HDFC Securities )


Tags:    

Similar News