ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന ഈ വമ്പന്‍ കമ്പനി ഓഹരി 24 ശതമാനം വരെ ഉയര്‍ന്നേക്കാം
അറ്റാദായത്തില്‍ 249% നേട്ടം, 40 % വിപണി വിഹിതം, വരുമാന വര്‍ധനവ് പ്രതീക്ഷിക്കുന്നു
ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് ടാന്‍ല പ്ലാറ്റ് ഫോംസ് (Tanla Platforms Ltd). ആശയ വിനിമയ പ്ലാറ്റ്‌ഫോം ഒരു സേവനമായി (Communication Platform As a Service) നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ടാന്‍ല. ക്ലൗഡ് സംവിധാനത്തിലൂടെ സന്ദേശമയയ്ക്കല്‍, ശബ്ദം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവ സാധ്യമാക്കുന്ന സ്ഥാപനമാണ് ടാന്‍ല. ഈ വിപണിയുടെ 40 % വിഹിതം കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 800 ശതകോടി ഇടപെടലുകള്‍ (interactions) കമ്പനിയുടെ പ്ലാറ്റ് ഫോമില്‍ നടക്കുന്നുണ്ട്.
ഓഹരി വിശദാംശങ്ങള്‍:
- ആശയ വിനിമയ പ്ലാറ്റ് ഫോം ഒരു സേവനമായി നല്‍കുന്ന വ്യവസായം 2019 -20 മുതല്‍ 2024 -25 കാലയളവില്‍ 30 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുകമെന്ന് പ്രതീക്ഷിക്കുന്നു.
- 2022 -23 സെപ്റ്റംബറില്‍ വരുമാനം 3.4 % കുറഞ്ഞു -284.27 കോടി രൂപ. അറ്റാദായം 249 % വര്‍ധിച്ച് 120.71 കോടി രൂപയായി. വരുമാനത്തില്‍ ഉണ്ടായ കുറവ് പുതിയ ഉപഭോക്താക്കളെ ലഭിച്ചതിനെ തുടര്‍ന്ന് നികത്ത പെടുമെന്ന് കരുതുന്നു. വൊഡാഫോണ്‍ ഐഡിയ, ട്രൂ കോളര്‍ (True Caller) തുടങ്ങിയ കമ്പനികള്‍ പുതിയ ഉപഭോക്താക്കള്‍ ആയിട്ടുണ്ട്.
- ടാന്‍ലയുടെ ഉപഭോക്താക്കള്‍ പ്രധാനമായും ബി എഫ് എസ് ഐ, യാത്ര, ഇകോമേഴ്സ്, ആരോഗ്യ പരിരക്ഷ, കേന്ദ്ര സര്‍ക്കാര്‍ എന്നിവയാണ്.
- ഓര്‍ഗാനിക്കായും ഏറ്റെടുക്കലിലൂടെയും കമ്പനി വളരാന്‍ ശ്രമിക്കുകയാണ്. ഗമൂഗ, കാരിക്‌സ് എന്നി രണ്ടു കമ്പനികള്‍ ഏറ്റെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ പുതിയ രണ്ടു പ്ലാറ്റ് ഫോം ആരംഭിച്ചു -ട്രൂബ്ലോക് , വൈസ്ലീ എന്നിവ (Trubloq, Wisely).
- ആഗോള തലത്തില്‍ 90 % കമ്പനികളും ആശയവിനിമയ പ്ലാറ്റ് ഫോം ഒരു സേവനമായി നല്‍കുന്ന കമ്പനികളെ ആശ്രയിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൈക്രോസോഫ്റ്റ്, സിസ്‌കോ തുടങ്ങിയ വമ്പന്‍ ടെക്നോളജി കമ്പനികള്‍ ഈ രംഗത്ത് ഉണ്ട്.
- ചെലവ് കുറഞ്ഞതും, എളുപ്പത്തില്‍ ഒരു കമ്പനിയുടെ ആശയ വിനിമയ ശൃംഖലയില്‍ സംയോജിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. അതിവേഗം വളരുന്ന വിപണിയില്‍ ടാന്‍ല വരും വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 920 രൂപ
നിലവില്‍ - 708.30 രൂപ
( Stock Recommendation by Geojit Financial Services )