വെല്ലുവിളികള്‍ക്കിടയിലും കൂടുതല്‍ ഓര്‍ഡറുകള്‍, ഈ ഓഹരി മുന്നേറാം

ഗതാഗതം, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളില്‍ മികച്ച നേട്ടം, വരുമാനത്തില്‍ 15.5% വളര്‍ച്ച

Update:2023-10-20 14:25 IST

Image Courtesy ://tataelxsi.com/

വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സേവനം നല്‍കുന്ന പ്രമുഖ കമ്പനിയാണ് ടാറ്റ എല്‍ക്‌സി (Tata Elxi Ltd). ഐ.ടി രംഗത്ത് വെല്ലുവിളികള്‍ ഉണ്ടങ്കിലും വലിയ ഇടപാടുകള്‍ കരസ്ഥമാക്കാന്‍ ഈ കമ്പനിക്ക് സാധിച്ചു. 2023-24 സെപ്റ്റംബര്‍ പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം:

1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനത്തില്‍ 10.1% വളര്‍ച്ച നേടി. ഗതാഗതം, ആരോഗ്യ പരിരക്ഷ എന്നീ വിഭാഗങ്ങളാണ് വളര്‍ച്ചയില്‍ മുന്നില്‍ എത്തിയത്-6.9%.

2. ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ നിന്ന് വലിയ ഇടപാട് ലഭിച്ചു. ഒന്നില്‍ അധികം വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട കരാറാണിത്. കമ്പനിയുടെ ഏറ്റവും വലിയ അഞ്ചു ഉപഭോക്താക്കളില്‍ നിന്നു മാത്രമുള്ള വരുമാനം 9.3 ശതമാനവും വലിയ 10 ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം 5.8 ശതമാനവും വര്‍ധിച്ചു.

3. ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് 13.7 ശതമാനമായി കുറഞ്ഞു (നേരത്തെ 15.6%). മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍  585 പേരുടെ വര്‍ധനയുണ്ടായി. മൊത്തം 12,871 ജീവനക്കാര്‍.

4. മാധ്യമം, ആശയ വിനിമയ ബിസിനസുകളില്‍ പ്രധാനമായും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വളര്‍ച്ച കുറഞ്ഞു.

5. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 16.3% വര്‍ധിച്ചു. EBITDA മാര്‍ജിന്‍ 0.31% വര്‍ധിച്ച് 30 ശതമാനമായി.

6. വ്യവസായ രൂപകല്‍പ്പന വിഭാഗം ആദ്യമായി 100 കോടി രൂപയില്‍ അധികം വരുമാനം നേടി. 35.4 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

7. പ്രതി ഓഹരി വരുമാനം 14.8% വര്‍ധിച്ച് 32.12 രൂപയായി. പ്രവര്‍ത്തന വരുമാനം 15.5% വര്‍ധിച്ച് 881.7 കോടി രൂപയുമായി.

8. ഇലക്ട്രോണിസ്, സോഫ്റ്റ്‌വെയര്‍ ഗവേഷണത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള തന്ത്രപരമായ മാറ്റം കമ്പനിയുടെ വരുമാന വളര്‍ച്ച വര്‍ധിപ്പിക്കും.

9. ഡിജിറ്റല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ശക്തമായത് കൊണ്ട് നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് പദ്ധതികള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈന്‍-ഡിജിറ്റല്‍ വിഭാഗം കമ്പനി ശക്തമാക്കുകയാണ്.

രൂപയുടെ മൂല്യ വര്‍ധനയും അമേരിക്കന്‍, യൂറോപ്പ് വിപണിയിലെ അനിശ്ചിതത്വങ്ങളും കമ്പനിയുടെ വരുമാന വളര്‍ച്ചയെ ബാധിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - നിലനിര്‍ത്തുക (Hold)

ലക്ഷ്യ വില - 8,190 രൂപ

നിലവില്‍ വില - 7,706 രൂപ

വിപണി മൂല്യം- 47,340 കോടി രൂപ

Stock Recommendation by Sharekhan by BNP Paribas.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News