ചിയേഴ്സ് ! ഡ്രൈ സീസൺ കഴിഞ്ഞു, വിൽപ്പന കൂടി , യുണൈറ്റഡ് ബ്രൂവെറീസ് ഓഹരികൾ പരിഗണിക്കാം

രണ്ടു വർഷങ്ങൾക്ക് ശേഷം ബിയർ ഡിമാൻറ്റ് തിരിച്ചെത്തിയിരിക്കുന്നു, യു ബി യുടെ വിൽപ്പനയിൽ 7 % വളർച്ച

Update:2022-06-14 09:58 IST

ഇന്നത്തെ ഓഹരി: യുണൈറ്റഡ് ബ്രൂവെറീസ്(United Breweries Ltd)   

  • 1915 ൽ തെക്കേ ഇന്ത്യയിലെ 5 ബ്രൂവെറികളെ ലയിപ്പിച്ചു കൊണ്ടാണ് യുണൈറ്റഡ്‌ ബ്രൂവെറീസ് (United Breweries Ltd) സ്ഥാപിച്ചത്. ആദ്യമൊക്കെ ബ്രിട്ടീഷ് സൈനികർക്ക് കാളവണ്ടിയിൽ വീപ്പയിലാണ് ബിയർ എത്തിച്ചിരുന്നത്. 1944 ൽ ആദ്യമായി കുപ്പിയിൽ ബിയർ വിൽപ്പന്ന ആരംഭിച്ചു -എക്സ്പോർട്സ് ബിയർ എന്നായിരുന്നു പേരിട്ടിരുന്നത്. ഇന്ന് യൂ ബി ബിയർ വൈവിധ്യമായ മദ്യം അടങ്ങിയതും അടങ്ങാത്തതുമായ 30 ൽ പ്പരം ബ്രാൻഡുകൾ പുറത്തിറക്കുന്നു. ഹൈനെകെൻ (Heineken) എന്ന അന്താരാഷ്ട്ര ബ്രാൻഡും നിർമ്മിച്ച് വിതരണം ചെയ്യുന്നു. ഇന്ത്യയിൽ നിലവിൽ 50 ശതമാനത്തിൽ അധികം വിപണി വിഹിതം നേടിയിട്ടുണ്ട്.
  • ബിയർ ഉൽപ്പാദനത്തിൽ പ്രധാന ചേരുവയായ ബാർളിയുടെ വില 70 % വർധിച്ചു. (മൊത്തം ഉൽപ്പാദന ചെലവിൽ ബാർളിയുടെ പങ്ക് 15 %) എന്നാൽ ബാർളിയുടെ സംഭരണം അവസാന ഘട്ടത്തിൽ എത്തിയതിനാൽ വരും സീസണിലേക്ക് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. വർധിച്ച് ഉൽപ്പാദന ചെലവ് നേരിടാൻ ചില സംസ്ഥാനങ്ങളിൽ വില കൂട്ടി വിൽക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • പ്രീമിയം ബ്രാൻഡുകളിൽ വിപണി വിഹിതം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, ഇത് ലാഭ ക്ഷമത കൂട്ടും. 2022-23 ൽ ബിയർ വിൽപ്പനയിൽ 27 % വർധനവ് പ്രതീക്ഷിക്കുന്നു തുടർന്നുള്ള വർഷം 7 ശതമാനവും. ഈ സാമ്പത്തിക വർഷം തന്നെ ഡിമാൻറ്റ് കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷ. 2021-22 ലെ നാലാം പാദത്തിൽ വിറ്റ് വരവും, നികുതിക്ക് മുൻപും ശേഷവുമുള്ള ലാഭവും ത്രൈ മാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തി.
  • 2021-22 വിറ്റ് വരവിൽ 38 % വർധനവും, നികുതിക്ക് മുൻപുള്ള ലാഭം 157 % വർധിച്ചു. മൂലധന നിക്ഷേപം കുറച്ചും, കുപ്പി ശേഖരണം വർധിപ്പിച്ചും, മുൻ‌കൂർ അടച്ച എക്സ് സൈസ് നികുതി തിരികെ പിടിച്ചും ക്യാഷ് ഫ്ലോ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പഴയ കുപ്പികൾ ശേഖരിച്ച വൃത്തിയാക്കിയവയിലാണ് കമ്പനി വിൽക്കുന്ന 67 % ബിയർ നിറക്കുന്നത്.
  • ഉൽപ്പന്ന വില വർധിപ്പിച്ചും, പുതിയ ബ്രാൻഡുകൾ പുറത്തിറക്കിയും, മൂലധന ചെലവുകൾ നിയന്ത്രിച്ചും യുണൈറ്റഡ് ബ്രൂവെറീസിന് മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകർക്കുള്ള നിർദേശം : ശേഖരിക്കുക (accumulate)

ലക്ഷ്യ വില 1665 രൂപ
നിലവിൽ 1495 രൂപ
(Stock Recommendation by Nirmal Bang Research)


Tags:    

Similar News