അറ്റാദായം 25 ശതമാനം ഉയര്‍ത്തി ഈ ടാറ്റ കമ്പനി

4,431 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം

Update: 2022-10-18 11:37 GMT

Photo : Tata / Facebook

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ (Tata Communications Limited) അറ്റാദായത്തില്‍ 25.1 ശതമാനം വര്‍ധനവ്. 532 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 107 കോടി രൂപയുടെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്.

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 544 കോടി രൂപ ആയിരുന്നു കമ്പനിയുടെ അറ്റാദായം. ഇക്കാലയളവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2 ശതമാനം ഉയര്‍ന്ന് 4,431 കോടി രൂപയിലെത്തി. ഡാറ്റ ബിസിനസില്‍ നിന്നുള്ള വരുമാനം 3,493 കോടി രൂപയാണ്.

52.7 മില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ കമ്പനിയുടെ മൂലധനച്ചെലവ്. ഇന്ന് 3.61 ശതമാനം അഥവാ 43.15 രൂപ ഉയര്‍ന്ന് 1239 രൂപയിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News