പോസിറ്റീവ് പ്രവണതയില്‍ സൂചകങ്ങള്‍, അനുകൂല ട്രെന്‍ഡ് തുടര്‍ന്നേക്കും

മെയ് 31ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-06-03 08:08 IST

നിഫ്റ്റി 42.05 പോയിന്റ് (0.19 ശതമാനം) ഉയര്‍ന്ന് 22,530.70ലാണു ക്ലോസ് ചെയ്തത്. 22,640 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവലിന് മുകളില്‍ സൂചിക നീങ്ങുകയാണെങ്കില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 22,568.10ല്‍ വ്യാപാരം ആരംഭിച്ചു. ഇന്‍ട്രാഡേയില്‍ ഉയര്‍ന്ന നില 22,653.80ല്‍ പരീക്ഷിച്ചു. 22,530.70ല്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, മെറ്റല്‍, ബാങ്കുകള്‍, ധനകാര്യ സേവന മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ മീഡിയ, ഐ.ടി, ഫാര്‍മ, എഫ്.എം.സി.ജി എന്നിവയാണ് നഷ്ടം നേരിട്ടത്. 1,062 ഓഹരികള്‍ ഉയര്‍ന്നു, 1,427 ഓഹരികള്‍ ഇടിഞ്ഞു, 119 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിക്ക് കീഴില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം അഡാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ശ്രീറാം ഫിന്‍, കോല്‍ ഇന്ത്യ എന്നിവയ്ക്കാണ്. കൂടുതല്‍ നഷ്ടം ഡിവിസ് ലാബ്, നെസ്ലെ, ടി.സി.എസ്, മാരുതി എന്നിവയ്ക്കായിരുന്നു.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ കാന്‍ഡില്‍ സ്റ്റിക്കിന് ഉള്ളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 22,640 ലെവലില്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,500 ആണ്.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,500 -22,400 -22,300
പ്രതിരോധം 22,640 -22,740 -22,825
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,250 -21,750
പ്രതിരോധം 22,800 -23,300.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 301.60 പോയിന്റ് നേട്ടത്തില്‍ 48,983.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.

സൂചികയ്ക്ക് 48,800 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 49,070 ല്‍ ആണ്. സൂചിക 49,070 ലെവലില്‍ കവിഞ്ഞാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
48,800 -48,550 -48,300
പ്രതിരോധ നിലകള്‍
49,070 -49,300 -49,600
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 48,250 -47,000
പ്രതിരോധം 49,500 -50,600.
Tags:    

Similar News