നിഫ്റ്റി ഇന്നലത്തെ ഏറ്റവും ഉയർന്ന നിരക്കായ 23,338ന് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് തുടരാൻ സാധ്യത

നിഫ്റ്റി 733.20 പോയിന്റ് (3.25 ശതമാനം) ഉയർന്ന് 23,263.90 എന്ന പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു.

Update:2024-06-04 08:53 IST

നിഫ്റ്റി ഒരു വലിയ കുതിപ്പോടെ 23,338.70 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു, ഒടുവിൽ 733.20 പോയിന്റ് (3.25 ശതമാനം) ഉയർന്ന് 23,263.90 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 23,338.70 ന് മുകളിൽ സൂചിക നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി കുതിച്ചു കയറി 22,337.90 ൽ വ്യാപാരം തുടങ്ങി. രാവിലെ വ്യാപാരത്തിൽ 23,062.30 എന്ന ഇൻട്രാഡേ താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് റെക്കോർഡ് ഉയരത്തിന് സമീപം 23,263.90 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, റിയൽറ്റി, ഫിനാൻഷ്യൽ സർവീസ്, മെറ്റൽ സെക്ടറുകൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1606 ഓഹരികൾ ഉയർന്നു, 895 ഓഹരികൾ ഇടിഞ്ഞു, 108 എണ്ണം മാറ്റമില്ലാതെ തുടർന്നു.

അദാനി പോർട്ട്‌സ്, എൻടിപിസി, എസ്‌ബിഐ, പവർഗ്രിഡ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. കൂടുതൽ നഷ്ടം ഐഷർ മോട്ടോഴ്സ്, എൽടിഐഎം, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പൈന്റ്‌സ് എന്നിവയ്ക്കാണ്.

മൊമെന്റം  സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. കഴിഞ്ഞ സെഷനിൽ, സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. ക്യാൻഡിൽസ്റ്റിക്കിന്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് പിന്തുണ മേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നു എന്നാണ്.

റെക്കോർഡ് ഉയരമായ 23,338.70 ഏറ്റവും അടുത്തുള്ള പ്രതിരോധമായി പ്രവർത്തിക്കുന്നു. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 23,000-22,800 ഏരിയയിൽ നിലനിൽക്കുന്നു.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,200 - 23,060 - 22,960

പ്രതിരോധം 23,340 - 23,450 - 23,600


(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,800 - 22,250

പ്രതിരോധം 23,340 - 23,850.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 1996.00 പോയിന്റ് നേട്ടത്തിൽ 50,979.90 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. റെക്കോർഡ് ഉയരമായ 51,133 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള പ്രതിരോധമായി പ്രവർത്തിക്കുന്നു. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 50,500 ലെവലിലാണ്.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 50,730 - 50,375 - 50,000

പ്രതിരോധ 51,150 - 51,500 - 51,850


(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു

ഹ്രസ്വകാല സപ്പോർട്ട് 50,500 - 49,500

പ്രതിരോധം 51,500 - 52,500.

Tags:    

Similar News