സാങ്കേതിക വിശകലനം; കുതിപ്പ് തുടരും, കാരണങ്ങൾ ഇതാണ്

ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;

Update:2022-11-14 10:19 IST

സാങ്കേതിക വിശകലനം

(നവംബർ പതിനൊന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു, ബുള്ളിഷ് മുന്നേറ്റം വരും ദിവസങ്ങളിലും തുടരാം.

നിഫ്റ്റി 321.50 പോയിന്റ് (1.78%) ഉയർന്ന് 18,349.70 ലാണ് ക്ലോസ് ചെയ്തത്. സൂചിക നേട്ടത്തോടെ 18,272.30-ൽ വ്യാപാരംതുടങ്ങി. 18,349.70 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് സൂചിക 18,362.30 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു.പൊതുമേഖലാ ബാങ്ക്, ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. ഐടി, ഫിനാൻഷ്യൽ സർവീസ്, മെറ്റൽ, റിയൽറ്റി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1104 ഓഹരികൾ ഉയരുകയും 1051 ഓഹരികൾ ഇടിയുകയും 151 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തി ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. സൂചിക 18,365-ന് മുകളിൽ വ്യാപാരംചെയ്തു നിലനിന്നാൽ ബുള്ളിഷ് ആക്കം ഇന്നും തുടരാം. ഉയരുമ്പോൾ 18,500-18,600 പ്രതിരോധമായി പ്രവർത്തിക്കുന്നു. താഴെ സപ്പോർട്ട് 18,000 ലെവലിലാണ്.


പിന്തുണ-പ്രതിരോധ നിലകൾ 

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,300-18,250-18,200

റെസിസ്റ്റൻസ് ലെവലുകൾ 18,365-18,430-18,500 (15 മിനിറ്റ് ചാർട്ടുകൾ)



യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര മായിരുന്നു. സിഎസിയും ഡാക്സും ബുള്ളിഷ് ആയി ക്ലോസ് ചെയ്തു. എഫ്ടിഎസ്ഇ 0.78% ഇടിഞ്ഞു. രാവിലെ ഏഷ്യൻ വിപണികൾ ഉയർച്ചയിലാണ്. എസ്‌ജിഎക്‌സ് നിഫ്റ്റി മുൻക്ലോസിംഗിനെക്കാൾ ഉയർന്ന് 18,471 ലെവലിലാണ്. നിഫ്റ്റി ഇന്ന് നേട്ടത്തോടെ ഓപ്പൺ ചെയ്യാം.

എഫ്‌ഐഐകൾ 3958.23 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി സ്ഥാപന ങ്ങൾ 615.54 കോടിയുടെ ഓഹരികൾ വാങ്ങി.


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത ബുള്ളിഷ് 




 




ബാങ്ക് നിഫ്റ്റി 533.30 പോയി ന്റ് ഉയർന്ന് 42,137.05-ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വ കാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഒരു ഡോജി മെഴുകുതിരി രൂപപ്പെടു ത്തിയിട്ട് റിക്കാർഡ് ഉയര ത്തിൽ ക്ലോസ് ചെയ്തു.

ഉയരുമ്പോൾ സൂചികയ്ക്ക് 42,350ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഇതിനു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ആക്കം ഇന്നും തുടരാം. പിന്തുണ 42,000-ൽ ആണ്.


സപ്പോർട്ട്–റെസിസ്റ്റൻസ് ലെവലുകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,000-41,800-41,600

റെസിസ്റ്റൻസ് ലെവലുകൾ 42,200-42,350-42,550 (15 മിനിറ്റ് ചാർട്ടുകൾ)

സാങ്കേതിക വിശകലന പദാവലി : മെഴുകുതിരി വിശകലനം 21

(Candlestick Analysis 21) 



 


പിയേഴ്സിംഗ് ലൈൻ (Piercing Line)

പിയേഴ്‌സിംഗ് ലൈൻ പാറ്റേണിൽ രണ്ട് മെഴുകുതിരികൾ അടങ്ങിയിരിക്കുന്നു, ഇത് ഡൗൺട്രെൻഡിന്റെ ഒടുവിൽ സംഭവിച്ചാൽ ബുള്ളിഷ് റിവേഴ്‌സലിന്റെ സാധ്യത സൂചിപ്പിക്കുന്നു. ഈ പാറ്റേണിൽ രണ്ട് മെഴുകുതിരികൾ ഉണ്ട്, ആദ്യത്തേത് കറുത്ത മെഴുകുതിരിയാണ്, രണ്ടാമത്തേത് ഒരു ബുള്ളിഷ് മെഴുകുതിരിയാണ്, അത് മുമ്പത്തെ കറുത്ത മെഴുകുതിരിയേക്കാൾ താഴെയായി ആരംഭിച്ച് അതിന്റെ മധ്യഭാഗത്തിന് മുകളിൽ ക്ലോസ് ചെയ്യുന്നു. വാങ്ങുന്നവർ കരുത്തു നേടിയെന്നും കൂടുതൽ നേട്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും പാറ്റേൺ സൂചിപ്പിക്കുന്നു. അടുത്ത ദിവസം വില രണ്ടാമത്തെ മെഴുകുതിരിക്ക് മുകളിൽ നീങ്ങുകയാണെങ്കിൽ, അത് ഒരു ബുള്ളിഷ് സ്ഥിരീകരണമായി കണക്കാക്കുന്നു.

Tags:    

Similar News