സാങ്കേതിക വിശകലനം: ബുള്ളിഷ് മുന്നേറ്റം തുടരാം; പിന്തുണ - പ്രതിരോധ നിലകൾ ഇതാണ്

ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;

Update:2022-11-07 10:54 IST

സാങ്കേതിക വിശകലനം

(നവംബർ നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി നേട്ടത്തോടെ ക്ലോസ് ചെയ്തു, ബുള്ളിഷ് മുന്നേറ്റം തുടരാം

നിഫ്റ്റി 64.45പോയിന്റ് (0.36%)ഉയർന്ന് 18,117.15-ൽ ക്ലോസ് ചെയ്തു. സൂചിക 18,053.40 ൽ ഒരു പോസിറ്റീവ് ചായ് വോടെ വ്യാപാരം ആരംഭിച്ചു. തുടർന്ന് 18,017.20 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് 18,135.10 എന്ന ഉയർന്ന നിലവാരം പരീക്ഷിക്കുകയും ഒടുവിൽ 18,117.15 ൽ ക്ലോസ് ചെയ്യുകയും ചെയ്തു. ലോഹം, മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, റിയാലിറ്റി തുടങ്ങിയ മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, ഐടി, എഫ്എംസിജി, പ്രൈവറ്റ് ബാങ്കുകൾ എന്നിവ വലിയ നഷ്ടത്തിലായി.

1142 ഓഹരികൾ ഉയർന്നു, 986 എണ്ണം ഇടിഞ്ഞു, 176 എണ്ണത്തിനു വിലമാറ്റമില്ല. സാങ്കേതികസൂചകങ്ങളും മൂവിംഗ്ശരാശരിയും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു.

സൂചിക ഒരു ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി ഉയർന്ന നിലയക്കു സമീപം ക്ലോസ്ചെയ്തു. സൂചികയ്ക്ക് 18,180 ൽ ചെറിയ പ്രതിരോധ മുണ്ട്. സൂചിക ഈ നിലവാര ത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് മുന്നറ്റം തുടരാം. അടുത്ത പ്രതിരോധ മേഖല 18,500-18,600 ആയി തുടരുന്നു. സൂചികയ്ക്കു 18,000 ൽ പിന്തുണയുണ്ട്.




പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,100-18,020-17,950

റെസിസ്റ്റൻസ് ലെവലുകൾ 18180 -18250-18325 (15 മിനിറ്റ് ചാർട്ടുകൾ)


യുഎസ്, യൂറോപ്യൻ വിപണികൾ നല്ല നേട്ടത്തോ ടെ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിൽ സമ്മിശ്രമാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി 18,279 ലെവലിലാണ്. മുൻ ക്ലോസിംഗിനെക്കാൾ ഉയർന്നതാണ്. നിഫ്റ്റി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങാം.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത: സമാഹരണം



ബാങ്ക് നിഫ്റ്റി 39.90 പോയിന്റ് താഴ്ന്ന് 41,258.45ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി യെങ്കിലും മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് തൊട്ടു താഴെയാണ് ക്ലോസ് ചെയ്തത്. സൂചികയ്ക്ക് 41,530-ൽ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണത തുടരാൻ, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം.


പിന്തുണ–പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,250-41,100-40,900

റെസിസ്റ്റൻസ് ലെവലുകൾ 41,450-41,650-41,800. (15 മിനിറ്റ് ചാർട്ടുകൾ)


സാങ്കേതിക വിശകലന പദാവലി

മെഴുകുതിരി വിശകലനം 18 (Candlestick Analysis 18) 

സായാഹ്ന താരക

(Evening Star)  



 


പ്രഭാതതാരകയുടെ നേർ വിപരീതമാണ് സായാഹ്ന താരക (ഈവനിംഗ് സ്റ്റാർ). ഇത് ഒരു ബെയ്റിഷ് റിവേഴ്‌സൽ പാറ്റേൺ ആയി കാണുന്നു, സാധാരണയായി ഒരു അപ്‌ട്രെൻഡിന്റെ ഒടുവിൽ സംഭവിക്കുന്നു. പാറ്റേണിൽ മൂന്ന് മെഴുകുതിരികൾ അടങ്ങിയിരിക്കുന്നു. ആദ്യ ദിവസം ഒരു വലിയ വെളുത്ത മെഴുകുതിരി.

രണ്ടാം ദിവസം വെളുത്തതോ കറുത്തതോ ആയ ചെറിയ മെഴുകുതിരി, മൂന്നാം ദിവസം നീളമുള്ള കറുത്ത മെഴുകുതിരി. സായാഹ്നതാരക റിവേഴ്സൽ പാറ്റേണിന്റെ ആദ്യഭാഗം വലിയ വെളുത്ത മെഴുകുതിരിയാണ്.

നല്ല ബുള്ളിഷ് നേട്ടത്തോടെയാണു രണ്ടാം ദിനം ആരംഭിക്കുന്നത്. രണ്ടാം ദിവസത്തിന്റെ തുടക്കം മുതൽ, വിപണി വാങ്ങലുകാരുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാണ്. എന്നിരുന്നാലും, വാങ്ങലുകാർക്ക് വില ഉയർത്താൻ കഴിയുന്നില്ല. രണ്ടാം ദിവസം, മെഴുകുതിരി ബുള്ളിഷ്, ബെയറിഷ് അല്ലെങ്കിൽ ന്യൂട്രൽ ആകാം. മൂന്നാം ദിവസം ആരംഭിക്കുന്നത് താഴോട്ടുള്ള വീഴ്ചയോടെയാണ്., വിൽപ്പനക്കാർക്ക് വിലകൾ കൂടുതൽ ഇടിച്ചു താഴ്ത്താൻ കഴിയും. ഇത് പലപ്പോഴും ആദ്യ ദിവസത്തെ നേട്ടങ്ങൾ ഇല്ലാതാക്കുന്നു.

Tags:    

Similar News