ക്രിപ്‌റ്റോ കാര്‍ഡുകളുടെ പ്രചാരം വര്‍ധിക്കുന്നു
ഉപഭോക്താക്കളില്‍ 45 ശതമാനവും 35 വയസിന് മുകളില്‍ ഉള്ളവര്‍
ക്രിപ്‌റ്റോ വാലറ്റുമായി ബന്ധിപ്പിച്ചുള്ള ക്രിപ്‌റ്റോ കാര്‍ഡുകളുടെ പ്രചാരം വര്‍ധിക്കുന്നതായി ഐ 2 സി എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്. മാസ്റ്റര്‍ കാര്‍ഡ് വിസ കാര്‍ഡ് പേയ്‌മെന്റ് സംവിധാനത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായും നേരിട്ടും വാങ്ങാന്‍ ക്രിപ്‌റ്റോ കാര്‍ഡ് ഉടമകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു.
40 രാജ്യങ്ങളില്‍ 4000 ത്തില്‍പ്പരം ക്രിപ്‌റ്റോയും അല്ലാത്തതുമായ കാര്‍ഡ് ഇടപാടുകളെ സംബന്ധിക്കുന്നതാണ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് 45 ശതമാനത്തിലധികം 35 വയസിനു മുകളില്‍ ഉള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉപയോക്താക്കളില്‍ 11 % 50- 60 വയസിന് മധ്യേ ഉള്ളവരാണ്. ക്രിപ്‌റ്റോ കാര്‍ഡുകളെ റദ്ദു ചെയ്യുന്നത് താരതമ്യേന കുറവായി കാണുന്നതായാണ് വിവരം. ക്രിപ്‌റ്റോ കാര്‍ഡ് ഉടമകള്‍ കൂടുതലായി ഉപേയാഗിക്കുന്നത് രാജ്യത്തിന് പുറത്തുള്ള ഇടപാടുകള്‍ക്കാണ് (28 %). വിനിമയ നിരക്കും മറ്റു ചെലവുകളും കുറവായതാണ് ക്രിപ്‌റ്റോ കാര്‍ഡിന്റെ പ്രധാന ആകര്‍ഷണം.
ക്രിപ്‌റ്റോ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരില്‍ 31 % ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ വാങ്ങാനും 2 % വിമാന യാത്രയ്ക്കും, 14 % മറ്റ് യാത്രാവശ്യങ്ങള്‍ക്കുമാണ്. ക്രിപ്‌റ്റോ അനുബന്ധ അകൗണ്ടുകളുടെ എണ്ണത്തില്‍ മാര്‍ച്ച് 2020, മുതല്‍ മാര്‍ച്ച് 2021 കാലയളവില്‍ 11 ഇരട്ടി വര്‍ധനവ് ഉണ്ടായതായി ഐ 2 സി റിപ്പോര്‍ട്ട് പറയുന്നു.