ഒരു മാസത്തില്‍ 50 ശതമാനം ഉയര്‍ന്ന ഇന്‍ഷുറന്‍സ് സ്‌റ്റോക്ക് ഇതാണ്

750 രൂപയില്‍ താഴെയുള്ള ഓഹരി 800 രൂപ വരെ ഉയര്‍ന്നേക്കാമെന്ന് പ്രവചനങ്ങള്‍

Update: 2022-08-04 10:18 GMT

Photo : Canva

രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) പിന്തുണയ്ക്കുന്ന സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് കഴിഞ്ഞ ഒരു മാസംകൊണ്ട് 50 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇന്‍ഷുറന്‍സ് മേഖലയിലെ വമ്പന് ഇക്കഴിഞ്ഞ മാസം 498 രൂപയായിരുന്നു ഓഹരിയൊന്നിന് വില. എന്നാല്‍ ഇക്കഴിഞ്ഞ ദിവസത്തെ ക്ലോസിംഗില്‍ ഓഹരി 719 രൂപ വരെ ഉയര്‍ന്നു.

സ്റ്റാര്‍ ഹെല്‍ത്ത് (Star Health and Allied Insurance Company Ltd) ഓഹരി ഇന്ന് (ഓഗസ്റ്റ് 04 ഉച്ചയ്ക്ക്) 700 രൂപയിലാണ് ട്രേഡിംഗ് തുടരുന്നത്.
ദേശീയ തലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്, സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നതനുസരിച്ച്, Q1FY23 ഫലങ്ങളില്‍, റീറ്റെയില്‍ പ്രീമിയം വളര്‍ച്ചയുടെ കാര്യത്തില്‍ കമ്പനി ഏറെ വിജയം കൈവരിച്ചെന്നാണ്.
ഇന്‍ഷുറന്‍സ് വ്യവസായ രംഗത്തെ മികച്ച സേവനങ്ങളും ഉല്‍പ്പന്നത്തിനും വിതരണത്തിനും ചുറ്റുമുള്ള ശക്തമായ ബിസിനസ് പ്രോസസിംഗും രാകേഷ് ജുന്‍ജുന്‍വാലയുടെ (Rakesh Jhunjhunwala) പിന്തുണയുള്ള ഈ കമ്പനിക്ക് ശക്തിപകരുന്നുണ്ട്.
ചാര്‍ട്ട് പാറ്റേണില്‍ സ്റ്റോക്ക് ബുള്ളിഷ് ആയി കാണപ്പെടുന്നുവെന്നും ഇത് ഒരു മാസത്തിനുള്ളില്‍ ഉയര്‍ന്ന് ഒരു ഓഹരിക്ക് 780 മുതല്‍ 800 രൂപ വരെ ഉയര്‍ന്നേക്കാമെന്നും പ്രവചനങ്ങള്‍ പറയുന്നു. സ്റ്റാര്‍ ഹെല്‍ത്ത് ഷെയറുകള്‍ക്ക് 'ബൈ' ടാഗ് ആണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്.


Tags:    

Similar News