ജുന്‍ജുന്‍വാല നിക്ഷേപിച്ച ഈ ഓഹരി ഉയരാന്‍ സാധ്യത; വിപണി വിദഗ്ധര്‍ പറയുന്നു

രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുള്ള ഹോസ്പിറ്റാലിറ്റി രംഗത്തെ ഈ ഓഹരി 320 രൂപ വരെ ഉയരാന്‍ സാധ്യത.

Update: 2021-06-03 13:42 GMT

റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപിച്ച ഓഹരികള്‍ വലിയ ചര്‍ച്ചയായിരുന്നു. ജുന്‍ജുന്‍വാലയുടെ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തിലെ നിരവധി ഓഹരികള്‍ അടുത്തിടെ അദ്ദേഹം തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. സ്മാര്‍ട്ട് മണി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നറിയാന്‍ ജുന്‍ജുന്‍വാല നിക്ഷേപിക്കുന്ന ഓഹരികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അടുത്ത നിര്‍ദേശമാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ നല്‍കുന്നത്.

ഹോസ്പിറ്റാലിറ്റി രംഗത്തെ ഒരു സ്റ്റോക്കാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും അവര്‍ നിര്‍ദേശിക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളായി ഈ മാര്‍ക്കറ്റ് മാഗ്‌നറ്റ് തന്റെ പോര്‍ട്ട്ഫോളിയോയില്‍ വലിയ അഴിച്ചു പണി നടത്തിയെങ്കിലും, ഡെല്‍റ്റ കോര്‍പ്പിലെ തന്റെ 7.5 ശതമാനം ഓഹരി നിലനിര്‍ത്തി (2021 മാര്‍ച്ച് പാദത്തിലെ കമ്പനി ഷെയര്‍ഹോള്‍ഡിംഗ് അനുസരിച്ച്), ഇത് വിപണി വിദഗ്ധരെ അത്ഭുതപ്പെടുത്തി.
കോവിഡ് രണ്ടാം തരംഗത്തില്‍ ലോകമെമ്പാടുമുള്ള ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ ഒട്ടുമിക്ക കമ്പനികളും നഷ്ടത്തിലാകുകയും മേഖല തന്നെ നിശ്ചലമാകുകും ചെയ്തിരുന്നു. എന്നാല്‍ ഡെല്‍റ്റ കോര്‍പ്പിലെ രാകേഷ് ജുന്‍ജുന്‍വാല ഹോള്‍ഡിംഗുകള്‍ മാറ്റമില്ലാതെ തുടരുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ 'ബിഗ് ബുള്‍' ന്റെ അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. ദാര്‍ഘവീക്ഷണ കോണിലെ അദ്ദേഹത്തിന്റെ നീക്കമായും പലരും ഇതിനെ കാണുന്നു.
എന്നിരുന്നാലും, ഇന്ത്യയില്‍ പുതിയ കോവിഡ് -19 കേസുകള്‍ കുറയുമ്പോള്‍ വിദഗ്ധര്‍ ഡെല്‍റ്റ കോര്‍പ്പ് ഓഹരി വിലയില്‍ പുതിയ റാലിയും വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. ഡെല്‍റ്റ കോര്‍പ്പ് സ്റ്റോക്കുകള്‍ ഒരു വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ 320 രൂപ വരെ ഉയരുമെന്ന് അവര്‍ വിശ്വസിക്കുന്നു. 177-178 രൂപ നിലവാരത്തിലാണ് ഓഹരി ഇപ്പോഴുള്ളത്.


Tags:    

Similar News