ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് വെറും 5 മാസം കൊണ്ട് 70 ലക്ഷം നേടിക്കൊടുത്ത ഓഹരി

മള്‍ട്ടിബാഗ്ഗറുകളുടെ രാജാവ് എന്നറിയപ്പെടുന്ന ടെക്‌സ്‌റ്റൈല്‍ ഓഹരിയെ പരിചയപ്പെടാം

Update: 2022-10-17 07:44 GMT

Photo : Canva

നിരവധി മള്‍ട്ടി ബാഗ്ഗര്‍ സ്റ്റോക്കുകളുള്ള മേഖലയാണ് ടെക്‌സ്‌റ്റൈല്‍ വ്യവസായം. എന്നാല്‍ ഇപ്പോള്‍ ഒരു ഓഹരി മള്‍ട്ടിബാഗ്ഗറുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. നിക്ഷേപകര്‍ക്ക് ചുരുങ്ങിയ കാലംകൊണ്ട് നല്‍കിയ റിട്ടേണ്‍ കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ അറിയപ്പെടുന്നത്. ബറോഡ റയോണ്‍ കോര്‍പ്പറേഷന്‍ (Baroda Rayon Corporation Ltd) ആണ് ഈ സ്റ്റോക്ക്.

അഞ്ച് രൂപ ഇടിവില്‍ 312.60 രൂപയ്ക്കാണ് ഇന്ന് ഈ മള്‍ട്ടിബാഗ്ഗര്‍ ട്രേഡിംഗ് നടത്തുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഓഹരികള്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും മൂല്യമേറിയ പ്രകടനത്തിലായിരുന്നു. ഈ ദിവസം നിക്ഷേപകര്‍ക്ക് ചാകര സമ്മാനിച്ചാണ് ഓഹരി ട്രേഡിംഗ് അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച ഒക്‌റ്റോബര്‍ 14 ന് 329 രൂപ വരെ ഉയര്‍ന്ന സ്റ്റോക്ക് ഇടക്കാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചത് കാണാം. ജൂണ്‍ 16, 2022 ല്‍ 7.50 രൂപയായിരുന്ന ഓഹരിയാണ് ഇത്. ജൂണ്‍ ഒന്നിന് 6 രൂപയായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോഴുള്ള നിലയ്ക്ക് സ്‌റ്റോക്ക് ഉയര്‍ന്നത്. 

അഞ്ച് മാസം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് ബറോഡ റയോണ്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ സ്വന്തമാക്കിയ ഒരു വ്യക്തിക്ക് ഇന്ന് ആ നിക്ഷേപ തുക 70 ലക്ഷത്തോളം എത്തിയതായി കാണാം. ആറ് മാസത്തില്‍ ഈ ഓഹരി 307.96 രൂപ അഥവാ 6,637.07% ആണ് വര്‍ധിച്ചത്.

ഇപ്പോഴും ഏറെ താഴെയല്ലാത്ത സ്‌റ്റോക്ക് ഓഹരി വിദഗ്ധര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്റ്റോക്കിന്റെ മികച്ച പ്രകടനം കാരണം, ബറോഡ റയോണ്‍ കോര്‍പ്പറേഷനെ നിസ്സംശയമായും 'മള്‍ട്ടിബാഗറുകളുടെ രാജാവ്' ആയി കണക്കാക്കാം.

( Disclaimer : ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)

Tags:    

Similar News