നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ മൂന്ന് മികച്ച ഓഹരികള്‍

വിപണിയില്‍ ദീര്‍ഘകാല നേട്ടമുണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്ന മൂന്ന് ഓഹരികള്‍ പരിചയപ്പെടുത്തുന്നു ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്റ്റര്‍ അലക്സ് കെ ബാബു

Update: 2020-11-30 08:40 GMT

ഓഹരി വിപണി കഴിഞ്ഞ കുറച്ച് നാളുകളായി എക്കാലത്തെയും ഉയരത്തിലാണ് സഞ്ചരിക്കുന്നത്. നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തിലെത്തിയ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് തങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ മികച്ച ലാഭം നേടിയത്. എവിടെയാണ് നിക്ഷേപിക്കേണ്ടത്, എപ്പോള്‍ ആണ് നിക്ഷേപിക്കേണ്ടത് എന്നകാര്യത്തില്‍ എപ്പോഴും നിക്ഷേപകര്‍ ആശങ്കാകുലരാണ്. എപ്പോള്‍ വേണമെങ്കിലും ഓഹരി വിപണിയില്‍ നിക്ഷേപിക്കാം, എന്നാല്‍ മികച്ച ഓഹരികള്‍ അനുയോജ്യമായി വിദഗ്ധ സഹായത്തോടെ തെരഞ്ഞെടുക്കുകയാണ് പ്രധാനം. ഓഹരി വിപണിയിലേക്ക് മികച്ച ഷെയറുകളെ കാത്തിരിക്കുന്നവര്‍ക്കായി നിങ്ങള്‍ക്ക് സുപരിചിതമായ എന്നാല്‍ ദീര്‍ഘ കാലയളവില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാന്‍ സഹായിച്ചേക്കാവുന്ന മൂന്ന് ഓഹരികളെ  പരിചയപ്പെടുത്തുകയാണ് ഓഹരി വിപണി വിദഗ്ധനും ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്റ്ററുമായ അലക്‌സ് കെ ബാബു. 

റലിയന്‍സ് ( Reliance)


ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഫെയ്‌സ് ബുക്ക്, ഗൂഗ്ള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി നിക്ഷേപകരാണ് കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ നിക്ഷേപമിറക്കിയത്. സാങ്കേതികവിദ്യയും ചില്ലറവ്യാപാരവും ആണ് ഭാവിയിലെ മേഖലകളെന്ന് തിരിച്ചറിഞ്ഞ് വന്‍പദ്ധതികളാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന കമ്പനി നടപ്പാക്കുന്നത്. മറ്റ് കമ്പനികളെ ഏറ്റെടുത്ത് വളരെ വേഗം വിപണി വിഹിതം വര്‍ധിപ്പിക്കാനും റിലയന്‍സ് ആലോചിക്കുന്നുണ്ട്. ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ ഫാര്‍മസി സംരംഭമായ നെറ്റ്മെഡ്സിനെ റിലയന്‍സ് സ്വന്തമാക്കി, ഭാവിയില്‍ ജിയോമാര്‍ട്ടിന്റെ കാര്‍ട്ടിലേക്ക് ഫാഷന്‍, ജീവിതശൈലി, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പുറമെ ഫാര്‍മസി ഉല്‍പ്പന്നങ്ങളും ചേര്‍ക്കും.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (Hindustan Unilever Ltd.)

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയാണ് എച്ച് യു എല്‍. ഉല്‍പ്പന്നങ്ങളിലെ വിപണി മേധാവിത്വവും മികച്ച വിപണന ശൃഖലയും കമ്പനിയെ ലോക്ക് ഡൗണിലും മികച്ച വളര്‍ച്ച കാഴ്ചവയ്ക്കാന്‍ സഹായിച്ചു. വില്‍പ്പനയിലും വരുമാനത്തിലു(ഋആകഉഠഅ)മൊക്കെ കമ്പനി മികച്ച വളര്‍ച്ച കാഴ്ചവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2020 ല്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്ത വില്‍പ്പന 16.14 ശതമാനം വളര്‍ച്ചയോടെ 11,442 കോടി രൂപയായി. രണ്ടാം പാദത്തിലെ അറ്റാദായം 2,009 കോടി രൂപയാണ്. അപ്രതീക്ഷിത സാഹചര്യത്തിലും മികച്ച വളര്‍ച്ച കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്.

ഐടി സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ വിപണി മൂല്യം 470239.04 കോടി രൂപയാണ്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനി 24570 കോടി രൂപയുടെ വരുമാനം നേടി. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 4850 കോടി രൂപയാണ്. കോവിഡ് കാലത്തും ക്ലൗഡ് മൈഗ്രേഷന്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍, കോസ്റ്റ് ടേക്ക് ഔട്ട് ഡീല്‍സ് തുടങ്ങിയ സേവനങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്‍ഫോസിസിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ യുഎസ് ആസ്ഥാനമായ പ്രോഡക്ട് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് സ്ഥാപനമായ കലെയ്‌ഡോസ്‌കോപ്പ് ഇന്നവേഷനെ കമ്പനി ഏറ്റെടുത്തിരുന്നു.

Tags:    

Similar News