ഇന്ന് മാത്രം കുറഞ്ഞത് പവന് 1600 രൂപ; കേരളത്തിലെ സ്വര്‍ണ വില താഴേക്കോ?

Update: 2020-08-12 06:43 GMT

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 800 രൂപ കുറഞ്ഞപ്പോള്‍ ഇന്ന് മാത്രമായി 1600 രൂപയാണ് പവന് കുറഞ്ഞത്. 42000 ത്തിന് മുകളില്‍ പവന് വില എത്തിയിരുന്നു. ഇന്നത് 39200 രൂപയായി. ഇതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നതാണ് കാണാന്‍ കഴിയുന്നത്.

ഇന്നാണ് 40000 എന്ന ഉയര്‍ന്ന മാര്‍ജിനില്‍ നിന്നും സ്വര്‍ണ വില ഇടിഞ്ഞത്. ഇന്ന് ഒറ്റയടിക്ക് 1600 രൂപ കുറഞ്ഞെങ്കിലും ഇത് വരും ദിവസങ്ങളില്‍ തുടരുമെന്നതില്‍ യാതൊരു സൂചനയുമില്ല. കാരണം, സ്വര്‍ണത്തിന്റെയും മറ്റ് മൂല്യമേറിയ ലോഹങ്ങളുടെയും വിലയില്‍ ആഗോള വിപണിയിലുള്ള ചാഞ്ചാട്ടം തുടരുകയാണ്.

ഒരു പവന്

ബുധനാഴ്ച കേരളത്തില്‍ സ്വര്‍ണവില 39200 രൂപയായിട്ടാണ് കുറഞ്ഞത്. ഗ്രാമിന് 4900 രൂപ നല്‍കണം. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില ഇടിയുകയാണ്. ചൊവ്വാഴ്ച രണ്ടുതവണയാണ് വില കുറഞ്ഞത്. ആദ്യം 400 രൂപയും ഉച്ചയ്ക്ക് ശേഷം വീണ്ടും 400 രൂപയും കുറയുകയായിരുന്നു. സമീപകാലത്ത് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവ് ആദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പവന് 26000 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനിടെ 14000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍, ഒരു ദിവസം മാത്രം 1600 രൂപ ഇടിയുന്നത് അടുത്തിടെ ആദ്യമാണ്. കഴിഞ്ഞ മാസം 28ലെ വിലയിലേക്ക് താഴ്ന്നിരിക്കുകയാണ് ഇന്ന് സ്വര്‍ണവില.

മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2800 രൂപ

തിങ്കളാഴ്ചയും 400 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ 1200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ബുധനാഴ്ച മാത്രം 1600 രൂപ കുറഞ്ഞിരിക്കുന്നത്. മൊത്തം 2800 രൂപ മൂന്ന് ദിവസത്തിനിടെ കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങുന്ന വീട്ടുകാര്‍ക്ക്് ആശ്വാസകരമാണ് പുതിയ വിലയിടിവ്.

കുറവിന് കാരണം

ആഗോള വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതായിരുന്നു കഴിഞ്ഞാഴ്ച കണ്ടത്. ഇതിന്റെ ലാഭമെടുപ്പ് നടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമായി ചില വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഹരി വിപിണികള്‍ കൂടുതല്‍ സജീവമായാല്‍ ഒരു പക്ഷേ ഇനിയും സ്വര്‍ണ വില കുറഞ്ഞേക്കും. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. അന്തരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് തങ്കത്തിന് 1872.61 ഡോളറായി താഴ്ന്നിട്ടുണ്ട്. ദേശീയ വിപണയില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1500 രൂപ കുറഞ്ഞ് 50441 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News