മൂന്നാം പാദത്തിലെ അറ്റദായത്തില്‍ വി മാര്‍ട്ടിന് 18 ശതമാനം ഇടിവ്

47.87 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം

Update:2021-01-22 16:54 IST

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ശൃംഖലയായ വി-മാര്‍ട്ട് റീട്ടെയിലിന്റെ അറ്റദായത്തില്‍ 17.77 ശതമാനം ഇടിവ് രേഖപ്പെടുത്തി. 47.87 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം. 2019-20 കാലയളവില്‍ 58.22 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വരുമാനം 470.30 കോടി രൂപയാണ്. 16.40 ശതമാനം ഇടിവ്. മുന്‍ വര്‍ഷം ഇത് 562.58 കോടി രൂപയായിരുന്നു. 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തിലും കാലയളവിലുമുള്ള കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക ഫലങ്ങളിലും കോവിഡ് മഹാമാരി കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വി മാര്‍ട്ട് പറഞ്ഞു.
ലോക്ക്ഡഡൗണ്‍ ലഘൂകരിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതിലൂടെ, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്, കൂടാതെ കോവിഡ് അവസ്ഥയില്‍നിന്ന് മൊത്തത്തിലുള്ള പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.
വി-മാര്‍ട്ടിന്റെ ഓഹരികള്‍ 0.48 ശതമാനം ഇടിഞ്ഞ് 2,461.55 രൂപയായി.


Tags:    

Similar News