പേടിഎമ്മിൽ നിക്ഷേപിക്കാൻ വാറൻ ബഫറ്റ്; ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേയുടെ ആദ്യ ഇന്ത്യൻ നിക്ഷേപം

Update: 2018-08-27 07:30 GMT

ലോകപ്രശസ്ത നിക്ഷേപകനായ വാറൻ ബഫറ്റിന്റെ ഓഹരി നിക്ഷേപ കമ്പനി ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിൽ നിക്ഷേപത്തിനൊരുങ്ങുന്നു.

ഒരു ഇന്ത്യൻ കമ്പനിയിലുള്ള അദ്ദേത്തിന്റെ ആദ്യ നിക്ഷേപമാണിത്. ഏകദേശം 2,200- 2,500 കോടി രൂപയാണ് ($300-350 മില്യൺ) ബുഫെ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മിന്റ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

വിജയ് ശേഖർ ശർമ്മ നയിക്കുന്ന പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് സേവന ദാതാവാണ്. ഏതാണ്ട് 12 ബില്യൺ ഡോളർ മൂല്യമാണ് കമ്പനിക്ക് ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേ കണ്ടിരിക്കുന്നത്.

രണ്ടാഴ്ചക്കകം കരാറുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നിലവിൽ ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ് ബാങ്കിനും ചൈനയുടെ ആലിബാബ ഗ്രൂപ്പിനും പേടിഎമ്മിൽ നിക്ഷേപമുണ്ട്.

കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ ഇന്ത്യ വളരെ നിക്ഷേപ സാധ്യതയുള്ള സാമ്പത്തിക ശക്തിയാണെന്നും ഇന്ത്യയിലെ മികച്ച ബിസിനസുകളിൽ നിക്ഷേപം നടത്താൻ താല്പര്യമുണ്ടെന്നും ബഫറ്റ് പറഞ്ഞിരുന്നു.

Similar News