സ്വര്‍ണാഭരണ റീറ്റെയ്ല്‍ വിപണിയില്‍ തിളക്കം; തുണച്ചത് വിവാഹ, ഉത്സവ സീസണ്‍

2022 - 23 മൂന്നാം പാദത്തില്‍ ഡിമാന്‍ഡ് അഞ്ചു വര്‍ഷത്തെ ശരാശരിയേക്കാള്‍ 20 % കൂടാന്‍ സാധ്യത

Update:2022-11-19 12:22 IST

പണപ്പെരുപ്പം വര്‍ധിച്ചിട്ടും പൂജ, ദീപാവലി സീസണില്‍ സ്വര്‍ണാഭരണ വില്‍പ്പനയില്‍ ആരോഗ്യകരമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. 2019 -20 ലെ സെപ്റ്റംബര്‍ പാദത്തെക്കാള്‍ 60 % അധികം വളര്‍ച്ച 2022 -23 രണ്ടാം പാദത്തില്‍ കൈവരിച്ചതായി, ഐ സി ആര്‍ എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു.

സംഘടിത മേഖലയില്‍ സ്വര്‍ണാഭരണ റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ കടകള്‍ ആരംഭിക്കുകയൂം, വിപണി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2022 -23 ല്‍ 12 % വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരമായ വിവാഹ, ഉത്സവ സീസണ്‍ ഡിമാന്‍ഡ് കാരണം 2022 -23 ആദ്യ പാദത്തില്‍ 88 % വളര്‍ച്ച കൈവരിച്ചു.
സംഘടിത മേഖലയില്‍ ഉള്ള സ്വര്‍ണ വ്യാപാരികള്‍ മികച്ച വരുമാന വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ കടകള്‍ ആരംഭിച്ച് വിപണി വിഹിതം വര്ധിപ്പിക്കുന്നുണ്ട്. ഇവരുടെ വരുമാന വളര്‍ച്ച 20 ശതമാനമായിരിക്കും. 14 വലിയ റീറ്റെയ്ല്‍ സ്വര്‍ണാഭരണ സ്ഥാപനങ്ങളുടെ മൊത്തം കടകളുടെ എണ്ണം അടുത്ത 18 മാസത്തില്‍ 10 ശതമാനത്തിലധികം വര്‍ധിക്കുമെന്ന് കരുതുന്നു.
കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി മാര്‍ജിന്‍ 6.5 ശതമാനമായിരുന്നത് 7.5 ശതമാനമായി വര്‍ധിക്കും. പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നത് കൊണ്ട് കടം വര്‍ധിക്കുമെങ്കിലും ബാധ്യതകള്‍ നേരിടാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകുമെന്ന് റേറ്റിംഗ്സ് ഏജന്‍സി കരുതുന്നു.


Tags:    

Similar News