1. തെര്‍മാക്‌സ് ലിമിറ്റഡ് (Thermax Ltd): ഊര്‍ജ, പരിസ്ഥിതി മേഖലക്ക് സാങ്കേതിക പരിഹാരങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രമുഖ സ്ഥാപനമാണ് തെര്‍മാക്‌സ്. ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 സെപ്റ്റംബര്‍ 3ന് നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ 3235 രൂപയ്ക്ക് അടുത്ത് വരെ ഓഹരി എത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്നവില കൈവരിച്ചത് ഒക്ടോബര്‍ 3നാണ്-3227.85 രൂപ. തുടര്‍ന്ന് ലാഭമെടുക്കല്‍ മൂലം തിരുത്തല്‍ ഉണ്ടായിട്ടുണ്ട്.
Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here
2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 11% വര്‍ധിച്ച് 2,302 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA ) 45.6 % വര്‍ധിച്ച് 205 കോടി രൂപയായി. EBITDA മാര്‍ജിന്‍ 2.11% വര്‍ധിച്ച് 8.9 ശതമാനമായി. 2023-24 ആദ്യ പകുതിയില്‍ മൊത്തം ഓര്‍ഡര്‍ ബുക്ക് 8% വര്‍ധിച്ചു. രണ്ടാം പകുതിയില്‍ റിഫൈനറികളില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നു. ആഫ്രിക്ക, മധ്യ കിഴക്ക് രാജ്യങ്ങളില്‍ നിന്ന് മാലിന്യം, ഊര്‍ജം, ഹൈഡ്രോ കാര്‍ബണ്‍ അനുബന്ധ പദ്ധതികള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാവസായിക ഉത്പന്ന വിഭാഗത്തില്‍ 22%, ഹരിത പരിഹാരങ്ങളില്‍ 23%, വ്യാവസായിക അടിസ്ഥാന സൗകര്യ വിഭാഗത്തില്‍ 13% എന്നിങ്ങനെ വളര്‍ച്ച കൈവരിച്ചു.
നിര്‍മാണ വസ്തുക്കളുടെ വില സ്ഥിരത കൂടാതെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചും കമ്പനി മാര്‍ജിന്‍ മെച്ചപ്പെടുത്തി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (Accumulate)
ലക്ഷ്യ വില - 2913 രൂപ
നിലവില്‍ വില - 2608.10 രൂപ
Stock Recommendation by Geojit Financial Services.
2. ഗ്രാന്യൂള്‍സ് ഇന്ത്യ (Granules India): ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. 2023 ജൂണ്‍ 15ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വിലയായ 342 രൂപ ഭേദിച്ച് ഡിസംബര്‍ 1ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 404.75 രൂപയിലെത്തി. തുടര്‍ന്നും മുന്നേറ്റ സാധ്യത ഉണ്ട്. 2023-24 ആദ്യ പകുതിയില്‍ വരുമാനത്തില്‍ പരന്ന വളര്‍ച്ച രേഖപ്പെടുത്തി. 2175 കോടി രൂപയാണ് വരുമാനം. യൂറോപ്യന്‍ വിപണിയില്‍ വില തകര്‍ച്ച, സൈബര്‍ സുരക്ഷ പ്രശ്‌നങ്ങള്‍ എന്നിവ നേരിട്ടതാണ് വളര്‍ച്ച കുറയാന്‍ കാരണം. അമേരിക്കന്‍ വിപണിയില്‍ വരുമാനം 11% വര്‍ധിച്ച് 799 കോടി രൂപയായി.
അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതും പുതിയ രാജ്യങ്ങളിലേക്ക് കടക്കുന്നതും പുതിയ തന്മാത്രകള്‍ കണ്ടെത്തുന്നതുമൊക്കെ വഴി ബിസിനസ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഫോര്‍മുലേഷന്‍ ഇന്റര്‍മീഡിയേറ്റ്സ് വിഭാഗത്തില്‍ നിന്നാണ് മൊത്തം വരുമാനത്തിന്റെ 62 ശതമാനവും ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ 27% വളര്‍ച്ച കൈവരിച്ചു. ആക്റ്റീവ് ഫാര്‍മസ്യുട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (എ.പി.ഐ) വിഭാഗത്തില്‍ നിന്നാണ് മൊത്തം വരുമാനത്തിന്റെ 25% ലഭിക്കുന്നത്. 7 പുതിയ ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ 2023-24ല്‍ പുറത്തിറക്കും. രണ്ടു ഉത്പന്നങ്ങള്‍ വീതം യു.കെ, ദക്ഷിണ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പുറത്തിറക്കും.
ദീര്‍ഘകാല ലാഭ സാധ്യത, പുതിയ ഉത്പന്നങ്ങള്‍, പിന്നോക്ക സംയോജനം (backward integration) തന്ത്രം സ്വീകരിച്ച് കൂടുതല്‍ തന്മാത്രകള്‍ ഇറക്കുന്നതും നിലവിലുള്ള വിപണികളില്‍ ശക്തമായ സാന്നിധ്യവും ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക(Accumulate)
ലക്ഷ്യ വില - 464 രൂപ
നിലവില്‍ വില - 392.70 രൂപ
Stock Recommendation by Geojit Financial Services.
3. സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ (Solar Industries India Ltd): വ്യാവസായിക സ്ഫോടക വസ്തുക്കളുടെ പ്രമുഖ നിര്‍മാതാക്കളാണ് സോളാര്‍ ഇന്‍ഡസ്ട്രീസ്. 27-28 % വിപണി വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 1,347 കോടി രൂപ. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 25.52%, നികുതിക്ക് മുന്‍പുള്ള മാര്‍ജിന്‍ (21.12%) എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തി. പ്രതിരോധ മേഖലയ്ക്ക് വേണ്ട സ്ഫോടകവസ്തുക്കളുടെ ബിസിനസ് മറ്റു വിഭാഗങ്ങളെക്കാള്‍ വേഗത്തില്‍ വളരുന്നു.
കമ്പനിയുടെ വരുമാനത്തില്‍ പ്രതിരോധ രംഗത്തിന്റെ സംഭാവന 2025-26ല്‍ 15 ശതമാനമായി വര്‍ധിക്കുമെന്ന് കരുതുന്നു. തെക്കേ ഇന്ത്യയിലും, വടക്ക് പശ്ചിമ മേഖലയിലും ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. തുര്‍ക്കി വിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. 2022-23 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 15%, EBITDA 24 %, അറ്റാദായത്തില്‍ 29% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് കരുതുന്നു. ഉത്പന്ന വൈവിധ്യ വല്‍ക്കരണം, പുതിയ ഉത്പാദന കേന്ദ്രങ്ങള്‍, നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെടാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 7,665 രൂപ
നിലവില്‍ വില- 6,188 രൂപ
Stock Recommendation by Nirmal Bang Research.
4. എസ്.ആര്‍.എഫ് ലിമിറ്റഡ് (SRF Ltd): സ്‌പെഷ്യാലിറ്റി രാസവസ്തുക്കള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്.ആര്‍.എഫ്. 2022 ജൂലൈ 26ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. അന്നത്തെ ലക്ഷ്യ വില 2,510 രൂപ ഭേദിച്ച് 2023 മെയ് 9ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 2636.65ല്‍ എത്തി. തുടര്‍ന്ന് ഇടിവ് ഉണ്ടായി. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ലാഭക്ഷമത, വരുമാനം എന്നിവയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. കാര്‍ഷിക രാസവസ്തുക്കളുടെ ലോക വിപണിയിലെ മോശം ഘട്ടം പിന്നിട്ട് ഇനിയും ശുഭ വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന് കമ്പനി കരുതുന്നു. ഇടക്കാല-ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുകയാണ് എസ്.ആര്‍.എഫ്. അഗ്രോ കെമിക്കല്‍ ഇന്റര്‍മീഡിയറ്റ് ഉത്പാദനത്തിന് ഗുജറാത്തിലെ ദഹെജില്‍ കേന്ദ്രം സ്ഥാപിക്കാനായി 235 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ഫ്‌ലൂറോ സ്‌പെഷ്യാലിറ്റി ബിസിനസില്‍ തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നു. ഫാര്‍മ ബിസിനസില്‍ നിന്നുള്ള വരുമാന വിഹിതം 15-20 ശതമാനമായി വര്‍ധിക്കും. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ അറ്റാദായത്തില്‍ 14% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധ്യത.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 2,745 രൂപ
നിലവില്‍ വില - 410.30 രൂപ
Stock Recommendation by Sharekhan by BNP Paribas.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)