കമ്പനികള്‍ക്കെന്തിന് റിസര്‍വ് പണം?
കമ്പനികള്‍ കരുതിവയ്ക്കുന്ന വിവിധ റിസര്‍വ് പണത്തെക്കുറിച്ച് മനസ്സിലാക്കാം
കമ്പനികളുടെ റിസര്‍വ് എന്നാല്‍ എന്താണ്?
ഒരു കമ്പനി അതിന്റെ ലാഭത്തില്‍ നിന്ന് നിശ്ചിതതുക ഭാവിയിലേക്കുള്ള വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി കരുതിവയ്ക്കുന്നതിനെ റിസര്‍വ് (കരുതല്‍ ധനം/Reserve) എന്ന് വിളിക്കാം. ലാഭത്തില്‍ നിന്നാണ് നീക്കിവയ്ക്കുന്നതെന്നതിനാല്‍ റിസര്‍വിന്റെ അളവ് കമ്പനിയുടെ ലാഭക്ഷമതയെ തന്നെയാണ് തുറന്നുകാണിക്കുന്നത്.
സ്വന്തം സാമ്പത്തികനയം, നിയമാനുസൃതം, തന്ത്രപരമായ തീരുമാനം തുടങ്ങിയ ഘടകങ്ങള്‍ പാലിച്ചാകും കമ്പനികള്‍ റിസര്‍വ് തുക നീക്കിവയ്ക്കുക. ഓഹരിയുടമകള്‍ കൂടുതലായി മൂലധനം മുടക്കിയോ കമ്പനിയുടെ ആസ്തി പുനര്‍മൂല്യ നിര്‍ണയം നടത്തിയോ റിസര്‍വിനായി തുക നീക്കിവയ്ക്കാറുണ്ട്.
റിസര്‍വ് ഏതൊക്കെ വിധമുണ്ടെന്ന് നോക്കാം:
1) ക്യാപ്പിറ്റല്‍ റിസര്‍വ് (Capital Reserve): ഒരു കമ്പനി അതിന്റെ മൂലധനത്തില്‍ നിന്ന് ലാഭത്തില്‍ നിന്നോ നിശ്ചിതതുക മാറ്റിവച്ച് സൃഷ്ടിക്കുന്ന കരുതല്‍ ധനമാണ് ക്യാപ്പിറ്റല്‍ റിസര്‍വ്. കൂടുതല്‍ നിക്ഷേപങ്ങള്‍, പദ്ധതി വിപുലീകരണം, ഏറ്റെടുക്കലുകള്‍ തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് ഈ തുക പ്രയോജനപ്പെടുത്തുന്നു.
2) റവന്യൂ റിസര്‍വ് (Revenue Reserve): ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായ നല്‍കാത്തതും കമ്പനി സ്വന്തം ആവശ്യങ്ങള്‍ക്കായി നിലനിറുത്തിയതുമായ ലാഭത്തെ റവന്യൂ റിസര്‍വ് അല്ലെങ്കില്‍ റീട്ടെയ്ന്‍ഡ് ഏണിംഗ്‌സ് (Retained Earnings) എന്ന് വിളിക്കാം. ബിസിനസ് വിപുലീകരണത്തിനും ഭാവിയിലെ പുതിയ പദ്ധതികള്‍ക്കും ഈ തുക ഉപയോഗിക്കുന്നു.
3) ജനറല്‍ റിസര്‍വ് (General Reserve): ഭാവിയിലെ അപ്രതീക്ഷിത സംഭവവികാസങ്ങളെയോ തിരിച്ചടികളെയോ നേരിടാനുള്ള കരുതല്‍ ധനമാണ് ജനറല്‍ റിസര്‍വ്. ഉദാഹരണത്തിന് നഷ്ടം, നിയമപരമായ ബാദ്ധ്യത, സാമ്പത്തിക ഞെരുക്കം എന്നിവയെ നേരിടാന്‍ ഈ തുക ഉപയോഗിക്കുന്നു. ലാഭത്തില്‍ നിന്നോ റവന്യൂ റിസര്‍വിലെ അധികപ്പണത്തില്‍ (സര്‍പ്ലസ്) നിന്നോ ഒരു വിഹിതമുപയോഗിച്ചാണ് ജനറല്‍ റിസര്‍വ് സൃഷ്ടിക്കുന്നത്.
4) സ്‌പെസിഫിക് റിസര്‍വ് (Specific Reserve): ചില പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായി കരുതിവയ്ക്കുന്ന പണമാണ് സ്‌പെസിഫിക് റിസര്‍വ്. ഉദാഹരണത്തിന് ഗവേഷണം, വികസനം, ജീവനക്കാരുടെ ആനുകൂല്യം, പാരിസ്ഥിതിക തടസ്സങ്ങള്‍ നീക്കല്‍ എന്നിവയ്ക്കായി ഈ തുക പ്രയോജനപ്പെടുത്തുന്നു. ഈ തുക നിയമാനുസൃത അനുമതികളില്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റാറില്ല.