എന്തുകൊണ്ട് പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കണം?

വേള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പോലും പറയുന്നു, പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തില്‍ സ്വര്‍ണം ചേര്‍ക്കുന്നതിന്റെ പ്രാധാന്യം.

Update:2021-12-17 08:45 IST

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം പിടിച്ചു നിറുത്തുന്നതിന്റെ ഭാഗമായി ട്രെഷറി ബോണ്ടുകള്‍ വാങ്ങുന്നത് 20 ശതകോടി ഡോളര്‍ കുറക്കാനുള്ള പ്രഖ്യാപനം വന്നിട്ടും അന്താരാഷ്ട്ര സ്വര്‍ണ്ണ വില 21.5 ഡോളര്‍ വര്‍ധിച്ച് 1786 ഡോളര്‍ കൈവരിച്ചു. യു എസ് ഡോളര്‍ മൂല്യം കുറഞ്ഞതും സ്വര്‍ണഅവധി വ്യാപാരത്തിന് കരുത്ത് നല്‍കി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ് ചേഞ്ച് (എം സി എക്‌സ്) ഫെബ്രുവരി സ്വര്‍ണ്ണ കോണ്‍ട്രാക്ട് 0.61 % വര്‍ധിച്ച് 10 ഗ്രാമിന് 48,380 ലേക്ക് ഉയര്‍ന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്നലെ പ്രസിദ്ധികരിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം പണപെരുപ്പും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്ഥിര വരുമാനം ലഭിക്കുന്ന അസ്ഥികളില്‍ നിന്ന് മാറി റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന മേഖലയില്‍ കൂടുതലായി നിക്ഷേപിക്കുന്നു. എന്നാല്‍ അത്തരം ബദല്‍ നിക്ഷേപങ്ങള്‍ക്ക് ലിക്വിഡിറ്റി സ്വര്‍ണത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ സ്വര്‍ണനിക്ഷേപം എളുപ്പം പണ മാക്കാന്‍ കഴിയും. സ്വര്‍ണ ഇ ടി എഫ്, ബാറുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്ക്ക് ലിക്വിഡിറ്റി കൂടുതലാണ്.
നവംബറില്‍ ഇന്ത്യയിലും മൊത്ത വില സൂചിക നവംബറില്‍ 14 ശതമാനം വര്‍ധിച്ചപ്പോള്‍, ഉപഭോക്തൃ 4.1 % ഉയരുന്നതായി കാണാം. ആഗോള നിക്ഷേപകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ മൂന്നില്‍ ഒരു നിക്ഷേപം ബദല്‍ ആസ്തികളില്‍ നടത്തുന്നതായി കണ്ടെത്തി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണ്ണ വിലയില്‍ ഉള്ള ചാഞ്ചാട്ടം ആഗോള തലത്തില്‍ ഓഹരികള്‍, കാര്‍ഷിക ഊര്‍ജ്ജ ഉത്പന്നങ്ങള്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയുമായി താരതമ്യം ചെയ്യമ്പോള്‍ വളരെ കുറവാണെന്നും കാണാം. പണപെരുപ്പും വര്‍ധിക്കുമ്പോള്‍ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്കരണം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സ്വര്‍ണത്തിലും നിക്ഷേപിക്കണം, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News