സെബിയുടെ പച്ചക്കൊടി, ഈ ഹോസ്പിറ്റല്‍ ശൃഖലയും ലിസ്റ്റിംഗിന്

പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും ഐപിഒ

Update: 2022-08-10 06:30 GMT

Photo : Canva

ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസ് ലിമിറ്റഡ് (Yatharth Hospital). ഇതിന്റെ ഭാഗമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍നിന്ന് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള അനുമതി ലഭിച്ചു. കരട് രേഖകള്‍ പ്രകാരം, ഐപിഒയിലൂടെ 610 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും 65.51 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖല ഐപിഒയ്ക്കായി സെബിയില്‍ (SEBI) രേഖകള്‍ സമര്‍പ്പിച്ചത്. ഓഗസ്റ്റ് രണ്ടിന് സെബി അനുമതിയും നല്‍കി.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (IPO) ലഭിക്കുന്ന തുക, കടം വീട്ടുന്നതനും മൂലധന ചെലവുകള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. ഇന്റന്‍സീവ് ഫിസ്‌കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ആംബിറ്റ്പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
കമ്പനിയുടെ കീഴില്‍ ഡല്‍ഹിഎന്‍സിആറില്‍ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. കൂടാതെ, അടുത്തിടെ ആശുപത്രി ശൃംഖല മധ്യപ്രദേശിലേക്കും വ്യാപിപ്പിച്ചു.


Tags:    

Similar News