പുതിയ വാര്‍ത്തകള്‍ യെസ് ബാങ്ക് ഓഹരിയിലെ മുന്നേറ്റത്തിന് തടയിട്ടു, ഓഹരിവില ഇനിയും ഉയരുമോ?
കഴിഞ്ഞ ദിവസങ്ങളില്‍ 17 രൂപയില്‍ നിന്ന് 23.80 വരെ ഓഹരി വില ഉയര്‍ന്നിരുന്നു
പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് (Yes Bank) ഓഹരികളില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ കഴിയുമോ? ബുധനാഴ്ച് 5 ശതമാനത്തില്‍ അധികമാണ് ഓഹരി ഇടിഞ്ഞത്. സ്വകാര്യ ഇക്വിറ്റി കമ്പനികളായ കാര്‍ലൈല്‍ ഗ്രൂപ്പ് (Carlyle Group), ആഡ് വെന്റ്റ് (Advent) എന്നിവര്‍ 9 .99 % യെസ് ബാങ്ക് ഓഹരികള്‍ വാങ്ങിയ വാര്‍ത്ത പുറത്തു വന്നതോടെയാണ് ഓഹരി വില ഇടിഞ്ഞത്. രണ്ടു രൂപ മുഖവിലയുള്ള 361.61 കോടി ഓഹരികളും, 255.97 വാറണ്ടുകളുമാണ് യെസ് ബാങ്ക് കൈമാറിയത്.
കഴിഞ്ഞ ആഴ്ച്ച 40 ശതമാനം വരെ യെസ് ബാങ്ക് ഓഹരി വില ഉയര്‍ന്നിരുന്നു. ബാങ്കിംഗ് ഓഹരികള്‍ പൊതുവെ മുന്നേറ്റത്തിലാണ്, ബാക് നിഫ്റ്റി സൂചിക റെക്കോര്‍ഡ് 44151.80 വരെ ഉയര്‍ന്നു .
2020 ല്‍ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചത് മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ യെസ് ബാങ്ക് നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
യെസ് ബാങ്കിന്റെ ആസ്തിയില്‍ നിന്നുള്ള ആദായം ഒരു ശതമാനത്തില്‍ അധികം ഉയരില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി എന്ന ധനകാര്യ സ്ഥാപനം അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട പ്രകടനം നടത്തുന്ന മറ്റ് സ്വകാര്യ ബാങ്കുകളായ ഫെഡറല്‍ ബാങ്ക് അപേക്ഷിച്ച് യെസ് ബാങ്ക് ആദായം കുറയാന്‍ സാധ്യത ഉണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി കരുതുന്നു. അടുത്തിടെ നഷ്ട സാധ്യത ഉള്ള ആസ്തികള്‍ ഒരു അസറ്റ് റീകണ്‍സ് ട്രക്ഷന്‍ കമ്പനിക്ക് കൈമാറി ബാലന്‍സ് ഷീറ്റ് ശക്തമാക്കിയിരുന്നു.
ഓഹരി സാധ്യത - 34.50 രൂപ വരെ ഉയരാം (മോര്‍ഗന്‍ സ്റ്റാന്‍ലി)
നിലവിലെ വില - 21.50 രൂപ
(ഇതൊരു ധനം ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി തീരുമാനം എടുക്കുക)