തനി തങ്കം; മനോഹരി ഗോള്‍ഡ് തേയിലയുടെ വില കിലോ 99,999 രൂപ!
മനോഹരി ഗോള്‍ഡ് ഓണ്‍ലൈനായി 20 ഗ്രാമിന് 2700 രൂപക്ക് വില്‍ക്കുന്നു. ഒരു കപ്പ് ചായയ്ക്ക് 2 ഗ്രാം തേയില ധാരാളം. ഈ ചായയ്ക്ക് ഒരു കപ്പിന് വില 270 രൂപ.
കഴിഞ്ഞ ദിവസം ആസാമിലെ ഗുവഹാത്തി തേയില ലേല കേന്ദ്രത്തില്‍ വിറ്റു പോയ തേയിലയുടെ വില കേട്ടാല്‍ ആരും അത്ഭുതപ്പെട്ടു പോകും -ഒരു കിലോക്ക് 99,999 രൂപ. ആസാമിലെ ദിബ്രു ഗാര്ഹ ജില്ല യിലെ മനോഹരി ടീ എസ്റ്റേറ്റിന്റെ യാണ് ഈ വിലപിടിപ്പുള്ള തേയില. ലേലത്തില്‍ വാങ്ങിയ സൗരഭ് ടീ ട്രേഡേഴ്‌സ് വളരെ നാളായി ആഗ്രഹച്ചതാണ് ഇത് കൈക്കലാക്കാന്‍. എന്നാല്‍ ലേലത്തിലൂടെ അല്ലാതെ നേരിട്ട് വില്‍ക്കാന്‍ മനോഹരി എസ്റ്റേറ്റ് തയ്യാറല്ലായിരുന്നു.
2018 ഇതേ തേയില 39 ,000 രൂപക്ക് ഈ തേയില വിറ്റു അന്നും വാങ്ങിയത് സൗരഭ് ട്രേഡേഴ്‌സ് തന്നെ. 2020 ല്‍ മറ്റൊരു കമ്പനി 75000 രൂപക്ക് ലേലത്തില്‍ മനോഹരി ഗോള്‍ഡ് സ്വന്തമാക്കി. അങ്ങനെ നമ്മുടെ രാജ്യത്തെ ഏറ്റവും വില കൂടിയ തേയിലയായി മനോഹരി ഗോള്‍ഡ്തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കിരീടം ചൂടി.
മനോഹരി ഗോള്‍ഡ് ആദ്യമായി വിപണിയില്‍ എത്തിയത് 2018 ലാണ്. മനോഹാരിയുടെ നാമ്പുകളാണ് ചായ തയ്യാറാകാന്‍ എടുക്കുന്നത് ഇലകള്‍ അല്ല. ഈ തേയില ഉണ്ടാകുന്നത് കൈ കൊണ്ടാണ് മെഷിനുകള്‍ അല്ല. മുകുളങ്ങള്‍ മരിക്കുന്നതും, ചുരുട്ടുന്നതും (cutting and rolling) കൈകള്‍ കൊണ്ടാണ്. നാമ്പുകള്‍ പറിക്കുഞ്ഞത് രാവിലെ 5 -7 .30 വരെ യാണ്, ജൂണ്‍ ജൂലൈ മാസങ്ങളിലാണ് വിളവെടുപ്പ്.
മറ്റ് തേയിലകളെക്കാള്‍ രുചികരമാണ് മനോഹരി. മധുരത്തിന് പഞ്ചസാരയോ, പാലോ ചേര്‍ക്കേണ്ട ആവശ്യമില്ല. ഇതിന്റെ കൊത്തിനു പോലും നല്ല രുചിയാണെന്ന്, എസ്റ്റേറ്റ് ഉടമ രാജന്‍ ലോഹിയ പറഞ്ഞു. ഈ വര്‍ഷം 10 കിലോ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടു എന്നാല്‍ ലഭിച്ചത് രണ്ടര കിലോ മാത്രം. മനോഹരി ഗോള്‍ഡ് ഓണ്‍ലൈനായി 20 ഗ്രാമിന് 2700 രൂപക്ക് വില്‍ക്കുന്നു. ഒരു കപ്പ് ചായയ്ക്ക് 2 ഗ്രാം തേയില ധാരാളം. ഈ ചായയ്ക്ക് ഒരു കപ്പിന് വില 270 രൂപ.
ഗുവാഹത്തി ലേല കേന്ദ്രത്തില്‍ ഈ വര്ഷം ജൂണ്‍ മാസത്തില്‍ അന്താരാഷ്ത്ര തേയില ദിനത്തില്‍ ഗൂഡ്രിക് തേയില കിലോ 27000 രൂപക്ക് ലേലം ചെയ്തു. അതെ ദിവസം കൂനൂര്‍ ലേല കേന്ദ്രത്തില്‍ സില്‍വര്‍ നീ ഡില്‍ വൈറ്റ് തേയില കിലോ 16400 രൂപക്ക് വിറ്റു പോയി. ഇത്തരം പ്രേമിയും തേയിലയുടെ ഉത്പാദനം ശ്രമകരമായതിനാല്‍ അത്തരം തേയിലകള്‍ ലേലത്തിന് എത്തുന്നത് വിരളമാണ്. .