മയക്കുമരുന്ന്; 20 പ്രശ്‌ന രാജ്യങ്ങളില്‍ ഇന്ത്യയും

Update: 2019-08-09 12:24 GMT

അനധികൃത മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും അധികമുള്ള 20 രാജ്യങ്ങളെ നിര്‍ണയിച്ചുകൊണ്ട്് അമേരിക്കന്‍ ഭരണകൂടം തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോക്കു നല്‍കിയ രേഖയിലാണ് ഈ പട്ടികയുള്ളത്.

അഫ്ഗാനിസ്ഥാന്‍,ബഹാമാസ്, ബെലീസ്, ബൊളീവിയ, മ്യാന്മര്‍, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ഇന്ത്യ, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പാകിസ്ഥാന്‍, പനാമ, പെറു, വെനിസ്വേല എന്നിങ്ങനെയാണ് പട്ടികയിലെ ക്രമം.മയക്കുമരുന്നു കടത്തും ഉപയോഗവും നേരിടാന്‍ തന്റെ ഭരണകൂടം വന്‍തുക നീക്കിവച്ചിട്ടുള്ളതായി ട്രംപ് പറഞ്ഞു.

Similar News