ആയിരത്തിലധികം കർഷകരെ ബാങ്ക് വായ്പ തിരിച്ചടക്കാൻ സഹായിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ.
ഉത്തർപ്രദേശിലെ 1398 കർഷകരുടെ 4.05 കോടി രൂപയോളം വരുന്ന ബാങ്ക് വായ്പയാണ് അദ്ദേഹം തിരിച്ചടച്ചത്. ഒരു ബ്ലോഗിലാണ് ബച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുൻപ് മഹാരാഷ്ട്രയിലെ 350 കർഷകരെ ഇപ്രകാരം സഹായിച്ചതും അദ്ദേഹം ഓർമിച്ചു.
ഈ പ്രവൃത്തിയിലൂടെ താൻ നേടുന്ന ആത്മ സംതൃപ്തിയും സമാധാനവും വളരെ അമൂല്യമാണെന്നും ബച്ചൻ ബ്ലോഗിൽ അഭിപ്രായപ്പെട്ടു.