20 ലക്ഷത്തിന്റെ മാല, ആൽപ്‌സ് താഴ്‌വരയിലെ വിവാഹ വേദി;   ഇതാ വീണ്ടുമൊരു ഇന്ത്യൻ ബിഗ് ഫാറ്റ് വെഡിങ്

Update: 2018-11-12 10:17 GMT

ബോളിവുഡിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹമാണ്. മറ്റൊന്നുമല്ല, രണ്ട് പേരുടെയും താരമൂല്യം തന്നെയാണ് ഇതിന് കാരണം. നവംബർ 14, 15 തീയതികളിലാണ് വിവാഹം.

ലേക്ക് കോമോ-സ്വർഗ്ഗത്തിന്റെ കണ്ണാടി

ആൽപ്സ് പർവതത്തിന്റെ താഴ്വരയിലുള്ള മനോഹരമായ ലേക്ക് കോമോയാണ് വിവാഹ വേദി. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹ നിശ്ചയ നടന്നതും സ്വർഗ്ഗത്തിന്റെ കണ്ണാടി (mirror of the paradise) എന്നറിയപ്പെടുന്ന ഈ സ്ഥലത്താണ്. വിരാട് കോലിയുടെയും അനുഷ്‌ക ശർമയുടെയും വിവാഹവും ഇറ്റലിയിലാണ് നടന്നത്. അല്ലെങ്കിലും ഡെസ്റ്റിനേഷൻ വെഡിങ്ങുകളാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്.

കൂടുതൽ വായിക്കാം: സെലിബ്രിറ്റികളുടെ ഇഷ്ട ദേശം: ‘ലേക്ക് കോമോ’

20 ലക്ഷത്തിന്റെ താലിമാല

മുംബൈയിൽ ഒരു പ്രമുഖ ജൂവലറി ഷോറൂമിൽ നിന്നാണ് ദീപിക തന്റെ താലിമാല വാങ്ങിയത്. 20 ലക്ഷമാണ് രത്‌നക്കല്ല് പതിപ്പിച്ച മാലയ്ക്ക്. കുടുംബത്തിനും രൺവീറിനുമായി ദീപിക ഏകദേശം ഒരു കോടിയുടെ ജൂവലറിയാണ് വാങ്ങിയതത്രെ.

വരന് വേദിയിലെത്താൻ വെള്ളക്കുതിരയല്ല..പിന്നെ

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പരമ്പരാഗത രീതിയിലുള്ള വിവാഹങ്ങൾക്ക് സാധാരണയായി വരൻ വിവാഹ വേദിയിലേക്കെത്തുന്നത് ഒരു വെള്ളക്കുതിരയുടെ പുറത്താണ്. എന്നാൽ ലേക്ക് കോമോയുടെ പരിസരത്ത് അത് സാധ്യമല്ലാത്തതിനാൽ വരൻ എത്തുന്നത് ഒരു സീ പ്ലെയിനിലായിരിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ബ്രാൻഡുകളുടെ കാര്യത്തിൽ എതിരാളികൾ

ബോളിവുഡിലെ വിജയ ജോഡികളാണെന്നതിന് പുറമെ, രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന ബ്രാൻഡുകളും നിരവധിയാണ്. ഇവയൊക്കെ ഒരേ ഇൻഡസ്ട്രിയിലുള്ള എതിരാളികളാണ് എന്നതാണ് കൗതുകകരമായ വസ്തുത.

ഉദാഹരണത്തിന് രൺവീർ എൻഡോർസ് ചെയ്യുന്ന ഇ-കോമേഴ്‌സ് കമ്പനിയാണ് ക്ലബ് ഫാക്ടറി. ദീപിക പദുക്കോണിന് കരാറുള്ളത് ഫ്ലിപ്കാർട്ടുമായാണ്.

മറ്റു ബ്രാൻഡുകൾ

രൺവീർ ദീപിക

  1. മേയ്ക്ക് മൈ ട്രിപ്പ് ഗോഐബിബോ
  2. വിവോ ഓപ്പോ
  3. കൊടാക് മഹിന്ദ്ര ആക്സിസ് ബാങ്ക്
  4. അഡിഡാസ് ഒറിജിനൽസ് നൈകീ
  5. ഹെഡ് & ഷോൾഡേഴ്സ് ലോ റിയൽ

Similar News