മാര്‍ച്ച് 31 വരെ സിനിമാ തിയേറ്ററുകള്‍ അടച്ചിടും

Update: 2020-03-10 11:56 GMT

സംസ്ഥാനത്ത് നാളെ മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമാ രംഗത്തെ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. ഈ കാലയളവില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസുകളും നീട്ടിവയ്‌ക്കേണ്ടി വരും.

സമൂഹം ഇത്ര വലിയ അത്യാപത്ത് നേരിടുമ്പോള്‍ സിനിമാ സമൂഹവും അതിനോട് സഹകരിച്ചു മാത്രമേ നില്‍ക്കുകയുള്ളൂ-സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും 16ന് ചേരുന്ന യോഗത്തില്‍ അതു വരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തുടര്‍ന്നുള്ള റിലീസുകളുടെ കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കും.ബിഗ് ബജറ്റ് ചിത്രമായ 'മരക്കാര്‍' മാര്‍ച്ച് 26 ന് അഞ്ചു ഭാഷകളില്‍ 5000 സ്‌ക്രീനുകളില്‍ പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കൊറോണ വൈറസ് വ്യാപിക്കുമെന്ന ഭീതി പരന്ന ശേഷം തിയേറ്ററുകളില്‍ ആളുകള്‍ കയറുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. മാളുകളിലെ തിയേറ്ററുകളെ വൈറസ് വിഷയം കാര്യമായി ബാധിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തിയേറ്ററുകള്‍ ഏറെക്കുറെ ശൂന്യമാണു പല ഷോകള്‍ക്കും. തിയേറ്ററുകള്‍ അടച്ചിടുന്നതിന് അതത് ജില്ലകളിലെ കലക്ടര്‍മാരുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News