സിനിമ വിജയിക്കുമോ എന്ന് ട്രെയ്‌ലര്‍ നോക്കി പ്രവചിക്കാന്‍ പുതിയ വിദ്യ

Update: 2018-08-06 06:36 GMT

സിനിമ മാര്‍ക്കറ്റിങ്ങിന്റെ പരമ്പരാഗത ശൈലികള്‍ മാറ്റിമറിക്കുന്നവയാണ് ഇന്നത്തെ ട്രെയ്‌ലറുകള്‍. സോഷ്യല്‍ മീഡിയയുടെ വരവോടെ ട്രെയ്‌ലറുകളുടെ പ്രാധാന്യം വര്‍ദ്ധിച്ചു.

ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനും സിനിമയെക്കുറിച്ച് താല്പര്യം ജനിപ്പിക്കാനും ഇന്ന് നിര്‍മാതാക്കളെ സഹായിക്കുന്ന ഒരു പ്രധാന ടൂള്‍ ആണിത്. ഇതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി ചേര്‍ത്താലോ?

അതെ, അങ്ങനെയുടെ ഒരു പുതിയ വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് സിനിമ നിര്‍മ്മാണ കമ്പനിയായ 20th Century Fox ലെ ഗവേഷകര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഉപകരണം സിനിമയുടെ ട്രെയ്‌ലര്‍ നോക്കി എത്ര പേര്‍ സിനിമ കാണാന്‍ എത്തുമെന്ന് പ്രവചിക്കും.

മാത്രമല്ല, സിനിമ കാണാന്‍ സാധ്യതയുള്ളവരുടെ പ്രായം, സ്ഥലം, സ്വഭാവം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഈ ടൂള്‍ ഉപയോഗിച്ച് കണ്ടെത്താനാകും. ട്രെയ്‌ലറില്‍ കാണുന്ന നിറങ്ങള്‍, മുഖങ്ങള്‍, ലൈറ്റിംഗ്, ഭൂപ്രകൃതി എന്നീ വിഷ്വല്‍ എലമെസിന്റെ അടിസ്ഥാനത്തിലാണ് കാണികളെ തീരുമാനിക്കുന്നത്.

നമ്മുടെ നാട്ടിലും സിനിമ വ്യവസായം കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ക്ക് ഇവിടെ സാദ്ധ്യതകള്‍ ഏറെയാണ്.

Similar News