ഇന്ത്യയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററിയ്ക്ക് ഓസ്കര്‍ പുരസ്കാരം. ആർത്തവത്തോടുള്ള ആളുകളുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചർച്ചചെയ്യുന്ന 'പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്' ആണ് ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
അക്ഷയ് കുമാറിന്റെ 'പാഡ്മാന്‍' ചിത്രത്തിലെ റിയൽ ലൈഫ് നായകൻ അരുണാചലം മുരുഗാനന്ദം ഈ ഡോക്യുമെന്ററിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിയാണ് ഈ ചിത്രത്തിന്റെ സംവിധായിക.
ഇന്ത്യൻ സിനിമ നിർമാതാവായ ഗുനീത് മോൻഗയുടെ സിഖ്‌യാ എന്റർറ്റൈൻമെന്റ് ആണ് ചിത്രം നിർമിച്ചത്.
പീറ്റർ ഫാരെല്ലിയുടെ ഗ്രീൻ ബുക്ക് ആണ് മികച്ച ചിത്രം. ബൊഹീമിയൻ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലിക് മികച്ച നടനുള്ള പുരസ്കാരവും ദ് ഫേവ്റിറ്റിലൂടെ ഒലീവിയ കോൾമാൻ മികച്ച നടിക്കുള്ള ഓസ്കറും നേടി.
'റോമ' സംവിധാനം ചെയ്ത അൽഫോൻസോ കുറോനാണ് മികച്ച സംവിധായകൻ. റെജിന കിങ് മികച്ച സഹനടിയായും മെഹെർഷല അലി മികച്ച സഹനടനായും തിരഞ്ഞെടുത്തു.
- മികച്ച വിദേശ ഭാഷ ചിത്രം റോമ. സംവിധാനം അൽഫോൻസോ കുറോൻ
- ഷോർട് ഫിലിം ലൈവ് ആക്‌ഷന്‍ –ചിത്രം സ്കിൻ. സംവിധാനം ഗൈ നറ്റിവ്, ജെയ്മി
- ഫിലിം എഡിറ്റിങ് ജോൺ ഓട്ട്മാൻ. ചിത്രം ബൊഹീമിയൻ റാപ്സഡി
- മേക്ക്അപ് ആൻഡ് ഹെയർ സ്റ്റൈലിങ്–ഗ്രെഗ് കാന്നം, കെറ്റ് ബിസ്കോ. ചിത്രം–വൈസ്
- മികച്ച അനിമേഷൻ ചിത്രം– സ്പൈഡർമാൻ ഇൻ ടു ദ് സ്പൈഡർ വേർസ്.
- മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം –ബാവോ.
- മികച്ച ഡോക്യുമെന്ററി– ഫ്രീ സോളോ
- സൗണ്ട് മിക്സിങ്– പോൾ മാസി, ടിം കവജിൻ.
- സൗണ്ട് എഡിറ്റിങ്– ജോൺ വാർഹേസ്റ്റ് , നിന ഹാർസ്റ്റോൺ.
- പ്രൊഡക്‌ഷന്‍ ഡിസൈൻ– ഹന്ന ബീച്ച്‌ലെർ.
- സംഗീതം (ഒറിജിനൽ സ്കോർ) ലുഡ്‌വിഗ് ഗൊരാൻസൺ.
- ഗാനം– ഷാളോ (ചിത്രം എ സ്റ്റാർ ഈസ് ബോൺ) ഗായിക ലേഡി ഗാഗ
- ഛായാഗ്രഹണം– അൽഫോൻസോ കുറോൻ.
- വിഷ്വൽ ഇഫക്ട്സ്– പോൾ ലാംബെർട്, ഇയാൻ ഹണ്ടർ, ട്രിസ്റ്റൻ മൈൽസ്, ജെ.ഡി. ഷ്വാം.
- തിരക്കഥ –നിക്ക് വല്ലേലൊംഗ, ബ്രയാൻ ക്യൂറി, പീറ്റർ ഫാരെല്ലി.
- മികച്ച അവലംബിത തിരക്കഥ –ചാർലി വാച്ടേൽ, ഡേവിഡ്, കെവിൻ, സ്പൈക് ലീ.