ആരൊക്കെയായിരിക്കും ആ 70 പേർ? ഐപിഎൽ താരലേലം ഇന്ന് 

Update: 2018-12-18 06:50 GMT

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 350 ക്രിക്കറ്റർമാർ ജെയ്‌പൂരിൽ ഇന്ന് നടക്കുന്ന പന്ത്രണ്ടാമത് ഐപിഎൽ താരലേലത്തിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കും. പരമാവധി 70 താരങ്ങൾക്കാണ് ഐപിഎല്ലിൽ കളിയ്ക്കാൻ അവസരം ലഭിക്കുക. ഉച്ചയ്ക്ക് 2.30 ന് ലേലം ആരംഭിക്കും.

1003 കളിക്കാരുടെ ലിസ്റ്റിൽ നിന്ന് എട്ട് ഐപിഎൽ ടീമുകൾ തിരഞ്ഞെടുത്തവരാണ് ഈ 346 പേരും. ഇതിൽ 118 ക്യാപ്ഡ് താരങ്ങളും 228 അൺക്യാപ്ഡ് താരങ്ങളുമുണ്ട്.

  • 2 കോടി രൂപ അടിസ്ഥാനവിലയുള്ള 9 താരങ്ങൾ. ഇതിൽ ഇന്ത്യൻ താരങ്ങളില്ല.
  • മൊത്തം 228 ഇന്ത്യൻ കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
  • 12 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരക്കുന്നു.
  • 9 പേർ മലയാളികൾ

ജയ്ദേവ് ഉനദ്കടാണ് ഉയർന്ന അടിസ്ഥാനവിലയുള്ള ഇന്ത്യൻ താരം-1.5 കോടി രൂപ (മുൻ വർഷം 11.5 കോടി രൂപയാണ് താരം നേടിയത്). ഒരു കോടി വിലയിട്ടിട്ടുള്ള 19 താരങ്ങളിൽ യുവ്‌രാജ് സിങ്ങും മുഹമ്മദ് ഷമിയും ഉൾപ്പെടെ 5 ഇന്ത്യക്കാരുണ്ട്.

അൺക്യാപ്ഡ് താരങ്ങൾ 20 ലക്ഷം, 30 ലക്ഷം, 40 ലക്ഷം ബ്രാക്കറ്റുകളിലാണ് വരുന്നത്.

അടിസ്ഥാനവില (രൂപ)-കളിക്കാരുടെ എണ്ണം-ഇന്ത്യക്കാർ-വിദേശ കളിക്കാർ

2 കോടി 10 -- 10

1.5 കോടി 10 1 9

1 കോടി 19 4 15

75 ലക്ഷം 18 2 16

50 ലക്ഷം 62 18 44

40 ലക്ഷം 8 -- 8

30 ലക്ഷം 8 5 3

20 ലക്ഷം 215 198 17

ഐപിഎൽ ഫ്രാൻഞ്ചൈസികളുടെ ലേലത്തുക

  • കിങ്സ് ഇലവൻ പഞ്ചാബ്-36.2 കോടി രൂപ
  • ഡൽഹി ക്യാപിറ്റൽസ് -25.50 കോടി
  • രജസ്ഥാൻ റോയൽസ്-20.95 കോടി
  • റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ-18.15 കോടി
  • കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-15.20 കോടി
  • മുംബൈ ഇന്ത്യൻസ്-11.15 കോടി
  • സൺ റൈസേഴ്‌സ് ഹൈദരാബാദ്-9.70 കോടി
  • ചെന്നൈ സൂപ്പർ കിങ്‌സ്-8.40 കോടി

Similar News