'വില്ലന്മാരാകല്ലേ!' ഫേസ്ബുക്ക് കാംപെയ്‌നിൽ മലയാളത്തിന്റെ താരങ്ങളും   

Update:2019-06-25 12:13 IST

വ്യാജവാർത്തകളും വീഡിയോകളും തിരിച്ചറിയുന്നതിനും അവ തടയുന്നതിനുമുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന ഫേസ്‌ബുക്കിന്റെ പ്രചാരണ പരിപാടിയിൽ പ്രശസ്ത താരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും.

വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള വഴികള്‍ പറഞ്ഞുതരുന്ന വീഡിയോ മോഹന്‍ലാലും മഞ്ജുവാര്യരും ഫെയ്‌സ്​ബുക്ക് പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴും മൊബൈല്‍ഫോണ്‍ വഴി ഞങ്ങൾ ആക്ടർമാർ പോലും കബളിപ്പിക്കപ്പെടാറുണ്ടെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.

വ്യാജവാർത്തകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യങ്ങൾ താരങ്ങൾ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്:

  • സോഷ്യല്‍ മീഡിയയില്‍ ദൃക്‌സാക്ഷികള്‍ പങ്കുവെക്കുന്ന Spot news, ഉറവിടമില്ലാത്ത ഫോര്‍വേഡ് ചെയ്തുവരുന്ന മെസേജുകൾ എന്നിവ ശരിയാകണമെന്നില്ല.
  • ചിത്രങ്ങളും വീഡിയോയും ശബ്ദവും എഡിറ്റ് ചെയ്തവയാകാം.
  • നിങ്ങളോട് ഫോർവേഡ് ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടു എന്നതുകൊണ്ട്
  • മാത്രം അവ ഫോർവേഡ് ചെയ്യുന്ന ശീലം നിർത്തുക.
  • വസ്തുതകള്‍ അറിയാന്‍ ഓണ്‍ലൈനില്‍ തിരയുക.
  • വിശ്വാസ യോഗ്യമായ മാധ്യമങ്ങൾ നോക്കുക.
  • സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഫെയ്‌സ്​ബുക്കിന്റെ വസ്തുതാ പരിശോധകരോട് ചോദിക്കുക.
  • എന്തെങ്കിലും വ്യാജമാണെന്ന് കണ്ടാല്‍ അത് പങ്കുവയ്ക്കുന്നതിന് മുമ്പ് മറ്റുള്ളവരെ അറിയിക്കുക.

വ്യാജവാര്‍ത്തകളും പരത്തി ഒരു വില്ലനായി മാറരുത്. പകരം സത്യസന്ധമായ വാര്‍ത്തകള്‍ പങ്കുവച്ച് ഒരു ഹീറോയോ ഹീറോയിനോ ആകൂ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Similar News